Ind disable

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

എങ്ങനെ ?

ഞങ്ങളൊരുമിച്ചാണ്
ഷാപ്പില്‍ കുടിക്കാന്‍ പോയത്
കുടിച്ച കള്ളും 
തൊട്ടു കൂടിയതും 
പാടിയ പാട്ടും 
ഒരുമ്മിച്ചിരുന്നു 
ഒരു പോലെ തന്നെ 

ആനകള്‍ നിരന്നനിന്ന 
അമ്പല മുറ്റത്തെക്കാണ് 
ഒരുമിച്ചു തന്നെയാണ് 
തിരിച്ചു പോയത്
എന്നാല്‍ 
അമ്പലത്തിലേക്ക് കയറുമ്പോള്‍ 
അവന്‍ അകത്തും
ഞാന്‍ പുറത്തുമായാതെങ്ങനെ ?

3 അഭിപ്രായങ്ങൾ:

  1. അവൻ ദൈവവും,ഞാൻ മനുഷ്യനുമായതോണ്ട്..അല്ലെ

    മറുപടിഇല്ലാതാക്കൂ
  2. അതു പിന്നെ അങ്ങനെയല്ലേ ...... അങ്ങനെ അല്ലായിരുന്നു എന്നു വെച്ചാല്‍ ഈ കഷ്ടപ്പാടൊക്കെയുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  3. ദൈവത്തിനു ഉള്ളത് ദൈവത്തിന് എന്നല്ലേ .

    മറുപടിഇല്ലാതാക്കൂ