Ind disable

2013, മേയ് 19, ഞായറാഴ്‌ച

കവിതകൾ 15

ശരിയായദിശയില്ലെന്ന് 
ധരിക്കുന്നവരുടെ 
പാതയിൽ 
തെറ്റിധാരണയുടെ 
ഫലകങ്ങൾ 
അങ്ങിങ്ങ് പതിച്ചു 
വെച്ചിരിക്കുന്നുണ്ടാവും 
പക്ഷെ 
അവരവരുടെ നേർരേഖയിൽ
വിഘ്നങ്ങൾ സംഭവിക്കാത്തവരാണ് 
ആ പാതയുടെ 
പുനർനിർമ്മതാക്കൾ

6 അഭിപ്രായങ്ങൾ:

  1. അവസാനം നേരായ വഴിയ്ക്ക് എത്തിപ്പെട്ടാല്‍ മതിയെന്നേ... :)

    മറുപടിഇല്ലാതാക്കൂ
  2. ചൂണ്ടു പലകകൾ പലപ്പോഴും
    അപകടകാരികാൽ ആവാം അല്ലെ?

    ശരി ആയ ദിശ കണ്ടു പിടിക്കാൻ ഓരോ കാലത്തും
    പുതിയ മാർഗങ്ങൾ തേടണം
    എന്നാ നില ആണിപ്പോൾ

    നല്ല ആശയം
    Congrats ഡിയർ

    മറുപടിഇല്ലാതാക്കൂ
  3. കാലം എന്നെ തെറ്റുകാരൻ അല്ലെന്ന് വിധിക്കും എന്നല്ലേ.

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ്. വിഘ്നങ്ങള്‍ സംഭവിയ്ക്കാത്തവര്‍ ഭാഗ്യവാന്‍മാര്‍

    മറുപടിഇല്ലാതാക്കൂ
  5. ശരിയായ പാതയില്‍ എത്തുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കുമോ ...? നല്ല ചിന്തയും കവിതയും ...!

    മറുപടിഇല്ലാതാക്കൂ