Ind disable

2013, മേയ് 23, വ്യാഴാഴ്‌ച

കവിതകൾ 16

ഗൗരവം
----------
കാര്യഗൗരവത്തെ 
മുഖയാഭരണമാക്കിയണിഞ്ഞു 
ഉള്ളിന്റെ ഉൾ അറയിൽ 
ഒരാൾക്ക് എത്ര കാലം 
ഒളിഞ്ഞു കഴിയാൻ സാധിക്കും ?
അവനവനാവാൻ 
കഴിയാത്തവന്റെ 
ഒരു നെടുവീര്‍പ്പ് കൊണ്ട് 
ദയനീയ ചിത്രം കണ്ണുകളിൽ 
നിഴലിക്കുന്നത് വരെയെങ്കിലും ...

7 അഭിപ്രായങ്ങൾ:

  1. വീട്ടിലും ജോലിയിടങ്ങളിലും ഗൌരവം അഭിനയിക്കേണ്ടി വരുന്നവർ പുതിയ കാലത്ത് വേണ്ടുവോളം ഉണ്ട് . ഒന്ന് മതി മറന്നു ചിരിക്കുവാൻ അവർ മറന്നു പോകുന്നു. മതി മറന്നു ജീവിക്കുവാനും.

    മറുപടിഇല്ലാതാക്കൂ
  2. ഭാനു പറഞ്ഞതുപോലെ ഗൌരവംനടിച്ച് ചിരിക്കാന്‍ മറന്നു പോകുന്ന ആള്‍ക്കാരാണ്അധികവും.

    മറുപടിഇല്ലാതാക്കൂ
  3. അഭിനയിച്ചു ജീവിയ്ക്കാന്‍ പഠിയ്ക്കും വരെയേ പ്രശ്നമുള്ളൂ... അതു കഴിഞ്ഞാല്‍ അതങ്ങ് യാന്ത്രികമായി നടന്നോളും

    മറുപടിഇല്ലാതാക്കൂ
  4. കാര്യ ഗൌരവം നല്ലതാ.. വെറും ഗൌരവം എല്ലായിടത്തും
    ആയാൽ പിന്നെ ജീവിതം എവിടെ?

    ചിരിക്കാൻ അവകാശം ഇല്ലാത്ത ജോലി സ്ഥലങ്ങൾ ....
    കരച്ചില വന്നാലും ചിരിക്കാൻ മാത്രം അവകാശമുള്ള
    ജോലി സ്ഥലങ്ങൾ ...
    ഏതാണ് വേണ്ടത്?ജീവിതമോ ജോലിയോ?അപ്പൊ വീട്ടില്
    എങ്കിലും ഗൌരവം കുറയ്ക്കാം ..
    നല്ല കവിത..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. ജീവിക്കാൻ മറന്നു പോകുന്നവരെ ഓർമപ്പെടുത്തുന്ന നല്ല വരികൾ ....

    മറുപടിഇല്ലാതാക്കൂ