Ind disable

2013, ജൂലൈ 30, ചൊവ്വാഴ്ച

ഇരട്ടപേര് (മിനിക്കഥ ?)

      എന്റെ നാട്ടിൽ പൂമ്പാറ്റയെ പോലെ പാറി പാറി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . തക്കാളിപോലെ ചുവന്നു തുടുത്ത കവിളുകളുള്ളത് കൊണ്ടാണോയെന്നു അറിയില്ല, ഞങ്ങൾ അവളെ " തക്കാളി എന്ന് ഇരട്ടപേര് വിളിച്ചു കളിയാക്കുമായിരുന്നു.അങ്ങനെ വിളിക്കുന്നത് അവൾക്ക് തീരെ ഇഷ്ട്ടമായിരുന്നില്ലെന്നു മാത്രമല്ല എപ്പോൾ വിളിച്ചാലും എന്തെന്നില്ലാത്ത ദേഷ്യം ആ മുഖത്ത് ഇരച്ചു കയറി കവിളുകൾ വീണ്ടും ചുവന്നു ശരിക്കും തക്കാളി പോലെയാവും എന്നാൽ എവിടെ വെച്ച് വിളിച്ചാലും ഏറ്റവും കുറഞ്ഞത് "പോടാ'യെന്നെങ്കിലും പ്രതികരിക്കാതെ അവൾ അടങ്ങിയിരിക്കില്ല  .പക്ഷെ അവളെ ശുണ്ടി പിടിപ്പിക്കാനും ആ മുഖത്തെഭാവമാറ്റം കാണാനും അവളുടെ"പോടാ'യെന്ന് " വിളി കേൾക്കാനും വേണ്ടി മാത്രം അവളെ ഞങ്ങൾ  തക്കാലിയെന്നെ വിളിക്കൂമായിരുന്നു.അത് കേൾക്കാൻ തന്നെ ഞങ്ങൾക്ക് വെറുതെ എന്തോയൊരു രസമായിരുന്നു .

       വർഷങ്ങൾ കടന്നു പോകവേ ഞങ്ങളും അവളും വളര്ന്നു വലുതായി .അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളിൽ നിന്ന് ആരോ അവളെ തക്കാളിയെന്ന് വിളിച്ചപ്പോൾ അവളിൽ ഒരു പ്രതിഷേദവുമില്ല .അവള്ക്ക് ദേഷ്യം വന്നു മുഖം ചുവന്നില്ല'പോടാ'യെന്ന വിളിയില്ല പകരം അവൾ നാണത്തോടെ വെറുതെ നിന്ന് ചിരിക്കുക മാത്രംചെയ്യുന്നു.അവൾ ഒരു നന്നുത്ത പുഞ്ചിരിയോടെ തല താഴ്ത്തി നില്ക്കുന്നു .അത് വരെ കണ്ണാത്ത ഒരു ഭാവം അവളിൽ കണ്ടവർ അങ്ങനെ "വിളിച്ചു പോയല്ലോ"എന്ന് വൈക്ലബ്യത്തോടെ,ഞങ്ങൾ അവളുടെ മുന്നിൽ ചൂളി നിന്നു.

      അതിനു ശേഷം ആരും ഇത് വരെ അവളെ അങ്ങനെ തക്കാളിയെന്നു വിളിച്ചിട്ടില്ല . അവൾ എന്തിനാണ് അന്ന് അങ്ങനെ പുഞ്ചിരിച്ചതെന്നു എനിക്ക് അജ്ഞാതമായിരുന്നു.


Note:ഇരട്ടപേര്  (മിനിക്കഥ ?)

23 അഭിപ്രായങ്ങൾ:

 1. ഇന്നവൾ ആ വിളി കേൾക്കുവാൻ കൊതിക്കുന്നുണ്ടാവും .. അത് സ്വാഭാവികം

  മറുപടിഇല്ലാതാക്കൂ
 2. കഥയിലും കൈ വെച്ചു അല്ലെ?

  നന്നായി..കഥയിലെപ്പോലെ തന്നെ
  കാലത്തിനൊത്തു വളരട്ടെ ഭാവനയും.

  ആശംസകൾ
  (mini kadhayaano, minikkadhayalle
  sheri?)

  മറുപടിഇല്ലാതാക്കൂ
 3. അതെ... പഴയ കളിപ്പേരുകള്‍ കേട്ട് ചൂടാകുന്നവര്‍ പിന്നീട് അതേ പേരുകള്‍ കേട്ട് പുഞ്ചിരിയ്ക്കുന്നത് പതിവാണല്ലേ... :)

  മറുപടിഇല്ലാതാക്കൂ
 4. കഥയോ, അനുഭവമോ..... രണ്ടുമായി തോന്നുന്നുമില്ല.... ഭാവുകങ്ങള്‍....

  മറുപടിഇല്ലാതാക്കൂ
 5. ചെറുപ്പത്തില്‍ ഇരട്ടപ്പേര്‍ കളിയാക്കലായിരുന്നു.മാറ്റം സ്വാഭാവികം. കഥ തുടരട്ടെ.

  മറുപടിഇല്ലാതാക്കൂ
 6. പ്രായമായപ്പോഴാണ് വിളി അർത്ഥപൂർണ്ണമായത്. പാകമായ പഴമാണ് തക്കാളിയെന്ന് നാട്ടുകാരു പറയുമ്പോൾ നാണിക്കാതിരിക്കാനാവുമോ...?

  മറുപടിഇല്ലാതാക്കൂ
 7. കുട്ടിത്തം വിടാത്ത വിവരദോഷി എന്നുകരുത്യാവും...
  അക്ഷരത്തെറ്റുകള്‍ ഉണ്ട്‌.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. കഥ മനോഹരമായി
  കാലം എത്ര വിദഗ്ദമായി രൂപം മാറുന്നു

  മറുപടിഇല്ലാതാക്കൂ
 9. എനിക്കിപ്പോഴും കഥ മനസ്സിലായില്ല..

  മറുപടിഇല്ലാതാക്കൂ
 10. തക്കാളി വലുതായിപോയില്ലേ അല്ലേ.

  കഥ പറയുന്ന ഭാഷയ്ക്ക്‌ നല്ല ചാതുരിയുണ്ട്. അവിടവിടെ അക്ഷര തെറ്റുകൾ ഉള്ളത് സൂക്ഷിക്കുമല്ലോ. നമ്മുടെ അമ്മ മലയാളം ഇങ്ങനെ തെറ്റി കിടക്കുന്നത് കാണാൻ ഒരു ഭംഗിയും ഇല്ല്യ.

  മറുപടിഇല്ലാതാക്കൂ
 11. ഇനിയും മനസിലായില്ലെ? ഹ ഹ ഹ
  തക്കാളിക്ക് മനസിലാകാൻ  കുറച്ചുകാലമെടുത്തില്ലെ?
   അതുപോലെ കുറച്ചു വളരുമ്പോൾ എല്ലാം മനസിലാകും :) 

  മറുപടിഇല്ലാതാക്കൂ
 12. ഒരു തക്കാളി ഞങ്ങൾക്കും ഉണ്ടായിരുന്നു...
  ഇപ്പോളവളുടെ കെട്ട്യോന്റേയും മക്കളൂടേയും മുമ്പിൽ
  വെച്ച് ഞാനൊക്കെ ആ ചെല്ലപ്പേരു വിളിക്കുമ്പോൾ അവൾക്കെന്തിഷ്ട്ടമാണെന്നോ...

  മറുപടിഇല്ലാതാക്കൂ