Ind disable

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

നിധി (കഥ)


അയാള്‍ക്ക് ഒരു നിധി കിട്ടി .ഒരു നിധിയെ തേടി അയാള്‍ക്ക് പോവാന്‍ കഴിയുമായിരുന്നിലെങ്കിലും നിധി അയാളെ തേടി വരികയായിരുന്നു .അത് കളഞ്ഞുകിട്ടിയ മാണിക്യമായിരുന്നതുകൊണ്ട് തന്നെ സന്തോഷിക്കാന്‍ മാത്രം ഒന്നും അതില്‍ ഒരു മഹാത്മ്യവും അയാള്‍ കണ്ടില്ല, അതുകൊണ്ട് തന്നെ തെല്ലും
ഭാവ വേദവും ഉള്ളവായാതുമില്ല എങ്കിലും നിധി കിട്ടിയവന്റെ സന്തോഷത്തേക്കാള്‍ ഉപരിയായി നഷ്ടപ്പെട്ടു പോകുബോള്‍ ഉണ്ടാവുന്ന നൊമ്പരമായിരുന്നു അയാളുടെ മനസ്സില്‍ ഒരു വെളിപാട്‌ പോലെ വേട്ടയാടിയത് . പാതി വഴിയില്‍ എന്നോ ഉറങ്ങിയ അയാളുടെ സ്വപ്നപാതകള്‍ ആ നിധി സ്വായത്തമാക്കാന്‍ അതിക സമയം എടുത്തില്ല . അതില്‍ ഒരു ചെറു കൂടൊരുക്കി ചേക്കേറിയത് അയാള്‍ പോലും അറിഞ്ഞിരുന്നില്ല.

   പിന്നെ എപ്പോഴോ നിധിയെ അയാള്‍ ഇഷ്ടപെടാന്‍ തുടങ്ങി. മനസ്സില്‍ ഒരു മാണിക്യചെപ്പു പണിതു അമൂല്യമായ രത്നങ്ങളെ പോലെ ആരും കാണാതെ മനസ്സില്‍ സൂക്ഷിച്ചു വെച്ച് ഒരു നിധി കാക്കുന്ന ഭൂതമായി മാറി ‍ പുതിയ സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടികൂട്ടി കൊണ്ടിരുന്നു . വന്‍ മതിലുകളാല്‍ കോട്ട കൊത്തളങ്ങള്‍ ‍ നിര്‍മ്മിച്ച്‌, ആയിരം കണ്ണുകള്‍ മുഴുക്കെ തുറന്നു വെച്ച്, നീരാളിയെപ്പോലെ കൈകള്‍ വിടര്‍ത്തി ആ കോട്ടയുടെ മതിലുകളില്‍ പടര്‍ന്നു പന്തലിച്ചു.കഴുകനെ പോലെ ചിറകുകള്‍ വിടര്‍ത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു ആ നിധിക്ക് കാവലാളായി.
ഉദയാസ്തമയങ്ങളും ദിനങ്ങള്‍ ‍ കൊഴിഞ്ഞതും മാസങ്ങള്‍ മാറി മറഞ്ഞതും ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. സൂര്യനു ചുറ്റും കറങ്ങുന്ന ഒരു പുതു ഗ്രഹം പോലെ, പൂവിനു ചുറ്റും വലംവെക്കുന്ന വണ്ടിനെപ്പോലെ അയാളുടെ സഞ്ചാര ബ്രമന്നത്തില്‍ രാപ്പകലുകള്‍ കൊഴിഞ്ഞു വീണുവെങ്കിലും എന്തൊക്കെയോ നേടിയവന്റെ മന്ദഹാസം അയാളുടെ ചുണ്ടില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
പക്ഷേ ആ നിധി അയാളെ തേടി വന്നത് പോലെ അത് നഷ്ട്ട പെട്ട് പോവാനും അധിക സമയം എടുത്തില്ല എന്നതാന്നു നേര്. അത് ഒരു കരികട്ട മാത്രമാ യിരുനുവെന്നും ഊര്‍ജവും ഉത്ല്സാഹവും നഷ്ടാമായി ബാകി വന്നത് ഉറുമ്പ് അരിച്ചു അരിച്ചു വെറും ചാരമായി മാറ്റിയ ഹൃദയഭേദകം കാഴ്ച കാണുമ്പോഴേക്കും അയാള്‍ക്ക് ഒന്നും ചെയ്യാനാവാതത്ര വൈകിപ്പോയിരുന്നു

14 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ഏപ്രിൽ 6 2:56 PM

  nannayittundu...vakkukalkum varikalkum theevrathayundu..

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, ഏപ്രിൽ 6 10:04 PM

  manoharam! othiri ishtapetu oro vachakanghalum manassil evidayo okea thatti.marvellous.

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട്, അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ.

  മറുപടിഇല്ലാതാക്കൂ
 4. എനിക്കൊന്നും മനസ്സിലായില്ലാ.. :(
  ശ്രീ പറയുന്നു നന്നായിട്ടുണ്ടെന്ന്.. എന്നിട്ടും എനിക്ക്..........

  മറുപടിഇല്ലാതാക്കൂ
 5. നന്നായി ............
  ഒരുപാട് കാലമായി താങ്കളെ വായിച്ചിട്ട്
  എവിടെപ്പോയി ....കാണാറെയില്ലല്ലോ?

  മറുപടിഇല്ലാതാക്കൂ
 6. njan enthe ithu kanan vaiki?

  kadha,manassil thattunna nalloru theme, pakshe ithrayum akshrathettukal engine kadannu koodi?

  മറുപടിഇല്ലാതാക്കൂ
 7. ജീവിതമാകുന്ന നിധി കനല്‍ക്കട്ടയില്‍ നിന്നും കരിക്കട്ടയാവാന്‍ അധികസമയം വേണ്ടി വരില്ല....

  ഇതാണ് എനിക്ക് മനസ്സിലായത്..


  ഇനിയും നന്നായി എഴുതൂ..ആശംസകള്‍..!

  ഭ്രമണം
  ഹൃദയഭേദകം..
  കനല്‍ക്കട്ട
  കാണുമ്പോഴേക്കും
  അയാള്‍ക്ക്
  ചെയ്യാനാവാത്തത്ര

  ഒരു പാട് അക്ഷരത്തെറ്റുകള്‍..വാക്കുകള്‍ അറിയാമെങ്കിലും റ്റൈപ്പാനുള്ള പ്രശ്നമാണിതൊക്കെ...അല്ലേ..
  ഒരു ബ്ലോഗറുടെ ധര്‍മ്മസങ്കടങ്ങള്‍..!

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2010, ഏപ്രിൽ 18 10:15 AM

  മനസ്സില്‍ സൂക്ഷിച്ചു വയ്ക്കുന്നത് കനല്‍ക്കട്ടയായാലും നിധി തന്നെയല്ലെ....അതങ്ങനെ പെട്ടെന്നു നഷ്ടപ്പെടുമോ...? നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിക്കുന്നു.....

  മറുപടിഇല്ലാതാക്കൂ
 9. കഥ ഒരു മെസേജായി തോന്നി,പിന്നെ ചിലയിടങ്ങളില്‍ എന്നെയെന്നും,അയാള്‍ എന്നും കണ്ടു.കഥ എഴുതുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ?തുടരുക എലാ വിധ ഭാവുകങ്ങളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 10. നന്ദി
  ...Sree,Hashim,Koothara,Monutty,Janu,Kunjoos,Lakshimi,Sree,Sager

  അക്ഷരതെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് പ്രത്യേകം നന്ദി
  ശ്രദ്ധികാം

  മറുപടിഇല്ലാതാക്കൂ
 11. sageer ..അക്ഷരതെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് പ്രത്യേകം നന്ദി
  ശ്രദ്ധികാം

  മറുപടിഇല്ലാതാക്കൂ