Ind disable

2010, ഏപ്രിൽ 25, ഞായറാഴ്‌ച

അയാളുടെ പ്രാര്‍ത്ഥന


ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്....കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ ‍കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .
           കാലചക്രത്തിന്റെ കലണ്ടറില്‍ നിന്നും മാഞ്ഞു പോയ വര്‍ഷങ്ങള്‍ അയാളില്‍ അവശേഷിപ്പിച്ചത്, കഷണ്ടി കയറിയ തലയും താടിയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട നരച്ച രോമങ്ങളും, ഒരു കൊച്ചു വീടും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും പിന്നെ കുറെ കടങ്ങളും മാത്രം....ഒരു സര്‍ക്കാര്‍ ആപ്പീസിലെ സാദാ ക്ലാര്‍ക്കിന്റെ ജീവിത്തില്‍ നിന്ന് അതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാനാണ്? അത് കൊണ്ട് തന്നെ അതിന്റെ എല്ലാ പരാധീനതകളും അയാളില്‍ എപ്പോഴും പ്രകടമായിരുന്നു .
          ഭാര്യയുടെ ഉച്ചത്തിലുള്ള പിറുപിറുക്കലും പാത്രങ്ങളുടെ കലമ്പലുമാണ് അയാളെ കഴിഞ്ഞ കാലത്തില്‍ നിന്നും ഉണര്‍ത്തിയത് .അപ്പോഴാണ് അയാള്‍ക്കു സ്ഥലകാലബോധം ഉണ്ടായത്.വേഗം ചാടിയെഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു .എത്രയും വേഗം ആപ്പീസിലേക്ക് പോവണം എന്ന ചിന്തയില്‍, ധൃതിയില്‍ കുളിയും മറ്റുംനടത്തി. വൈകി എത്തിയാല്‍ ചുവക്കുന്ന മേലധികാരിയുടെ മുഖം എല്ലാത്തിലും ധൃതിപ്പെടാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കുളിയും വസ്ത്രം മാറലും കഴിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോള്‍,സമയത്തിന് എന്താണിത്ര വേഗത എന്നാണ് അയാള്‍ ആലോചിച്ചത്.ഊണുമേശയില്‍ നിരത്തിയ പ്രാതല്‍ കഴിച്ചെന്നു വരുത്തി അയാള്‍ വേഗം ഇറങ്ങി നടന്നു.ഭാര്യയുടെ പിന്‍വിളികളെ അവഗണിച്ചു...... പാതി നടന്നും ഓടിയും അയാള്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി പോകുമ്പോഴും ബസ്‌ പോയിട്ടുണ്ടാവരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.
           എന്നാല്‍, അയാള്‍ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോഴേക്കും ബസ്സ്‌ , സ്റ്റോപ്പില്‍ എത്തി കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തോടെ അയാള്‍ റോഡിലേക്ക് ഇറങ്ങിയതും ബസ്സ്‌ മുന്നില്‍ എത്തിയതും അറിയാതെ കൈകള്‍ നീട്ടിയതും എല്ലാം ഒരുമിച്ചായിരുന്നു. അയാള്‍ ആ ബസ്സിലേക്കു ധൃതിയോടെ ഓടിക്കയറി. പിന്നെ വാച്ചിലേക്കു നോക്കി, സമയം അതിക്രമിച്ചിരിക്കുന്നു. മേലധികാരിയുടെ ക്ഷോഭിച്ച മുഖം അയാളുടെ മനോമുരുകത്തില്‍ തെളിഞ്ഞു വന്നു. എത്രയും വേഗം എത്തിയാല്‍ മതിയായിരുന്നു എന്നായി അയാളുടെ അടുത്ത പ്രാര്‍ത്ഥന,
             പിന്നെ പിന്നെ ഓരോ സ്റ്റോപ്പിലും ബസ്സ്‌ എത്തുമ്പോഴും ഈ ബസ്സ്‌ ആ സ്റ്റോപ്പില്‍ നിര്‍ത്താതെ എത്രയും വേഗം തന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണം എന്ന് മാത്രമായി അയാളുടെ പ്രാര്‍ത്ഥന !

30 അഭിപ്രായങ്ങൾ:

  1. ഇനി സീറ്റു കിട്ടണം, സൈഡ് സീറ്റ് വേണം, ബസ്സിന്റെ വേഗം പോരാ അങ്ങനെ അങ്ങനെ പോകും ആവശ്യങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  2. ചിലപ്പോഴൊക്കെ ഞാനും ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു.... :)

    മറുപടിഇല്ലാതാക്കൂ
  3. അതെ, എപ്പോഴും തന്റെ കാര്യങ്ങള്‍ ഭംഗിയായി നടക്കണേ എന്ന് തന്നെ എല്ലാവരുടെയും പ്രാര്‍ത്ഥന....മനുഷ്യന്റെ സ്വാര്‍ത്ഥത മറ്റു സ്റ്റോപ്പുകളില്‍ ഒന്നും ബസ്‌ നിര്‍ത്താതെ,എത്രയും വേഗം തന്റെ ലകഷ്യസ്ഥാനത്ത് എത്തിച്ചേരണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നു.

    നല്ല കഥ ദിലീജ്!

    മറുപടിഇല്ലാതാക്കൂ
  4. "ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു...."

    മറുപടിഇല്ലാതാക്കൂ
  5. സ്വന്തം ആവശ്യം നിറവേറിയാൽ പിന്നെ മനുഷ്യൻ തിരിഞ്ഞു നോക്കാൻ മിനക്കെടാറില്ല. പിന്നെ മറ്റുള്ളവർ അവനു ശല്യമാകുന്നു

    മറുപടിഇല്ലാതാക്കൂ
  6. OT
    ഈ ബ്ലോഗിൽ ഞാൻ ആദ്യാമായാണെന്ന് തോന്നുന്നു.

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  7. സ്വാര്‍ത്ഥ ആണെന്നറിഞ്ഞിട്ടും ഞാനും എത്രയോ വട്ടം അങ്ങിനെ ചിന്തിചിരികുന്നു .

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2010, ഏപ്രിൽ 27 10:39 AM

    manushyan ennum inganeyaanu....swaarthatha ethra paadillaannu paranjaalum onnethi nokkaatheyengilum pokilla...kollaam dileej...

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം നന്നായിരിക്കുന്നു പ്രാര്‍ത്ഥന.

    മറുപടിഇല്ലാതാക്കൂ
  11. "പിന്നെ പിന്നെ ഓരോ സ്റ്റോപ്പിലും ബസ്സ്‌ എത്തുമ്പോഴും ഈ ബസ്സ്‌ ആ സ്റ്റോപ്പില്‍ നിര്‍ത്താതെ എത്രയും വേഗം തന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണം എന്ന് മാത്രമായി അയാളുടെ പ്രാര്‍ത്ഥന"

    ഇത് സ്വാര്‍ത്ഥതയല്ലേ? :)
    "എല്ലാവരും അവനവനെകുറിച്ച് മാത്രം ചിന്തിക്കുന്നു" എന്ന ഒരു ചെറിയ സന്ദേശമടങ്ങിയ പോസ്റ്റ്. കൊള്ളാം. സ്വാര്‍ത്ഥതയ്ക്ക് നേരെ ഒരു ചെറിയ കൊട്ട്! അല്ലേ? :)

    മറുപടിഇല്ലാതാക്കൂ
  12. jadayillatha allavarepoleyum avanavane kurichu mathram akulappendunna sadharana manushyan....

    മറുപടിഇല്ലാതാക്കൂ
  13. ഞാനുമെന്റോളും പിന്നൊരു തട്ടാനും ... അല്ലേ..

    സ്വാര്‍ത്ഥതയില്ലാതെന്ത് ലൌകികജീവിതം .കൊള്ളാം ഓന്റെ പ്രാര്‍ത്ഥന (നമ്മുടേം)

    മറുപടിഇല്ലാതാക്കൂ
  14. ഒരു സ്റ്റോപ്പിലും നിർത്താതെ സൂപ്പർ സ്പീഡിൽ ബസ് ഓടട്ടെ എന്ന് ചിലർ പ്രാർത്ഥിക്കുമ്പോൾ, ആ സ്റ്റോപ്പിലുള്ളവർ ബസ് നിർത്താനും ബസ്സിലുള്ള മറ്റുള്ളവർ സ്പീഡ് കൂടി അപകടം വരാതിരിക്കാനും പ്രാർത്ഥിക്കും. അപ്പോൾ പിന്നെ,,,
    ഒരു വഴിയേ ഉള്ളു, അല്പം നേരത്തെ വീട്ടിൽനിന്നും ഇറങ്ങുക.

    മറുപടിഇല്ലാതാക്കൂ
  15. ഫുട് ബോറ്ഡ് ഫിലോസൊഫി എന്നു മലയാളത്തിൽ പറയും അല്ലെ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  16. ഇയാള്‍ക്ക് വേണ്ടി സ്വന്തം വീടിന് മുമ്പില്‍ ബസ് നിര്‍ത്തിതന്നപ്പോ ഓര്‍ത്തില്ലേ ഇതു പോലെ കുറേ ആളുകള്‍ ഉള്ളില്‍ ഉള്ളത്...??
    ഇനി എല്ലാ വീടിന്റേയും മുമ്പില്‍ നിര്‍ത്തിയിട്ടേ പോകൂ.. ഇയാളെ പോലെ കുറേ ആളുകള്‍ ഇനിയും കയ്യറാനുണ്ട്!!

    നല്ല കഥ.. :)

    മറുപടിഇല്ലാതാക്കൂ
  17. പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങളെ..
    ഏതായാലും കഥ കൊള്ളാട്ടോ..
    ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  18. ആദ്യം കഥ വായിച്ച ശ്രീക്ക് നന്ദി .................

    മറുപടിഇല്ലാതാക്കൂ
  19. നന്ദി .................siva,kunjose,sasanthosh,basheer,anu,vijyalakshimi.

    മറുപടിഇല്ലാതാക്കൂ
  20. നന്ദി ................. sreedevi,mathews,devi,vayadi,ranjith,mazhamegangal,hashim,

    മറുപടിഇല്ലാതാക്കൂ
  21. നന്ദി ................. hashim,sinu,jeevi,arun,mini,inidnaheritage,pp hashim

    മറുപടിഇല്ലാതാക്കൂ
  22. പ്രര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍.

    പക്ഷെ, കേള്‍ക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  23. nalla katha. lakshyathilekulla yathrayil muzhuki ayal bus il erunu enim swpna lokathu pokumo Dillu?

    മറുപടിഇല്ലാതാക്കൂ