Ind disable

2010, മേയ് 2, ഞായറാഴ്‌ച

പാതകള്‍ ...!!!

വഴിയാത്രക്കിറങ്ങി ഞാന്‍
വെറും കൈയോടെ ..
കരുതി വെക്കാന്‍ കനവുകള്‍ ‍ മാത്രം .

താണ്ടുവാന്‍ എമ്പാടുമുണ്ട് പാതകള്‍
ഒറ്റ അടി പാതകളും കൈവഴികളും
മണ്‍ പാതകളും രാജ പാതകളും
ഒന്ന് വേറെ വേറെ

ചെന്നെത്തു ചുഴികളും‍
ഇറക്കവും കയറ്റവും
വളവും തിരിവും നേര്‍ പാതകളും
ഒന്ന് വേറെ വേറെ
മുമ്പേ പോയവരോടെപ്പമെത്താന്‍ ഞാന്‍ പാഞ്ഞു
പിമ്പേ വരുന്നവരെ കാത്തു നില്‍ക്കാതെ ഞാന്‍ ഓടി
ഗതിയില്‍ ഒഴുകിയവരും ഗതിമാറി ഒഴുകിയവരും -
ചുമടു താങ്ങിയവരും ചുമന്നു മാറിയവരും
ഒന്ന് വേറെ വേറെ

നിരങ്ങി നീങ്ങിയവരും കുതിച്ചു പാഞ്ഞുവരും -
വിശ്വാസിയും അവിശ്വാസിയും
ഒന്ന് വേറെ വേറെ.....
വേറെയാണെങ്കിലും ഒഴുകുന്നത് ഒഴുകുനത് ഒരേ ദിക്കില്‍ -

തന്നിലേക്ക് ചാഞ്ഞ മരങ്ങള്‍-
മുറിച്ചു മാറ്റുന്നു ചിലര്‍
തളിര്‍ത്ത ഇളം തണലിനെ-
തന്നിലേക്ക് ഏറ്റു വീഴ്ത്തുന്നു മറ്റു ചിലര്‍ -
മിന്നല്‍ പിണര്‍പ്പാകുന്നു ചിലര്‍ -
ഇതിഹാസങ്ങള്‍ തീര്ക്കുന്നു മറ്റു ചിലര്‍
പോരാട്ട വീര ചരിത കഥകള്‍
വെയിലേറ്റു വാടാതെ കാക്കുന്നു ചിലര്‍
വിശ്രമികുന്നു ചിലര്‍
വിശ്രമ വേളകള്‍, ആനന്ദകരമാക്കുന്നു മറ്റു ചിലര്‍ -

അഗതികള്ക്ക് സ്വാന്തനമാക്കുന്നവര്‍ -
പിച്ച പാത്രത്തില്‍ കൈയിടുന്നവര്‍-
വഴി മദ്ധ്യേ പിരിഞ്ഞു പോയവര്‍ -
പാതിവഴിക്ക്‌ നിര്‍ത്തിയവര്‍
ഒപ്പം നടന്നവര്‍
പെരുവഴിലായവരെത്രയെത്ര ?

എല്ലാത്തിനും ഒടുവില്‍
വിരമിച്ച ശരീരങ്ങള്‍ തെന്നി മാറി
അപഹഹരിക്കപ്പെട്ട ആത്മാക്കള്‍
പുതു പാതകള്‍ പിന്നിട്ട്
പുതിയ ലോകം തേടി പോകുന്നു

23 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, മേയ് 2 1:40 PM

  ജീവിത യാത്രയും അതിലെ സഹയാത്രികരും....നന്നായിട്ടുണ്ട്....

  മറുപടിഇല്ലാതാക്കൂ
 2. തിരിച്ചു വരവ് സാധ്യമല്ലാത്ത ഒരേയൊരു യാത്ര...

  മറുപടിഇല്ലാതാക്കൂ
 3. ജീവിത യാത്ര മനോഹരമായും ലളിതമായും വര്‍ണിച്ചിരിക്കുന്ന കവിത നന്നായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 4. ജീവിതയാത്രയുടെ അവസാനം എല്ലാവരും എത്തിച്ചേരുന്നത് ഒരേയിടത്ത്!! നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 5. ഈ യാത്ര തുടങ്ങിയതെവിടെനിന്നോ?
  ഇനിയൊരു വിശ്രമം ഇല്ലയല്ലൊ,,
  ജീവിതയാത്ര മനോഹരം.

  മറുപടിഇല്ലാതാക്കൂ
 6. കുഞ്ഞൂസ് (Kunjuss) ... നന്ദി എന്നെ രണ്ടു വാകില്‍ ഒതുകുന്നില
  സ്നേഹം മാത്രം

  മറുപടിഇല്ലാതാക്കൂ
 7. വഴിതെറ്റാത്ത ഒരു യാത്ര , ഒരേയൊരു യാത്ര .
  മടക്കയാത്ര .

  മറുപടിഇല്ലാതാക്കൂ
 8. യാത്രകളിലാണല്ലോ നമ്മുടെ ജന്മം ജനിച്ചു വളര്‍ന്നു ഒടുങ്ങുന്നത്. ശരിയായ വഴിയിലൂടെയാണോ പോകുന്നതെന്ന് എത്ര പേര്‍
  വിചാരപ്പെടുന്നുണ്ട്

  അല്ല, ഒരാളുടെ നല്ല വഴി മറ്റൊരാള്‍ക്കു വഷളായും തോന്നമല്ലൊ.

  മുന്നോട്ടു നോക്കുന്ന പോലെ പിന്നോട്ടു നോക്കുന്നതും അറിവാണ്.

  മറുപടിഇല്ലാതാക്കൂ
 9. ജീവിതത്തിന്റെ പാതകള്‍ മനോഹരമായിട്ടുണ്ട് ...

  മറുപടിഇല്ലാതാക്കൂ
 10. "ഒന്ന് വേറെ വേറെ"
  എന്നത് repeat ചെയ്യേണ്ടിയിരുന്നില്ല എന്നും
  "പെരുവഴിലായവരെത്രേ എത്രെ ?" എന്നത് 'പെരുവഴിലായവരെത്രയെത്ര..' എന്ന്
  ആക്കാമായിരുന്നു എന്നും തോന്നിപ്പോയി.

  "അപഹഹരിക്കപ്പെട്ട ആത്മാക്കള്‍" എന്ന പ്രയോഗം വിഷധീകരിക്കാമോ?

  മറുപടിഇല്ലാതാക്കൂ
 11. അര്‍ഥം ഉള്ള വരികള്‍ ..തുടരുക..

  മറുപടിഇല്ലാതാക്കൂ
 12. യാത്രയ്ക്കൊടുവിലെന്തായിരിക്കും

  മറുപടിഇല്ലാതാക്കൂ
 13. Hello dear Dhilloooos ...I would like to invite you to join in our new friendship site "MALAYALIKKOOTTAM".
  Also we request to publish your blogs in this "Malayalikkoottam".
  Kindly Join today itself..we are waiting for you..
  http://malayalalokam.ning.com
  Thanks& Regards
  Rajan venagara.

  മറുപടിഇല്ലാതാക്കൂ
 14. mazhamekhangal..........നന്ദി

  sm sadique .............നന്ദി


  എന്‍.ബി.സുരേഷ് ...നന്ദി
  മുന്നോട്ടു നോക്കുന്ന പോലെ പിന്നോട്ടു നോക്കുന്നതും അറിവാണ്. അതോടെപ്പം വേദന കൂടി ആണ്

  മറുപടിഇല്ലാതാക്കൂ
 15. Raveena Raveendran ...നന്ദി ...വീണ്ടും വരിക


  അരുണ്‍ കായംകുളം ...നന്ദി ...വീണ്ടും വരിക

  മറുപടിഇല്ലാതാക്കൂ
 16. ($nOwf@ll) ..."ഒന്ന് വേറെ വേറെ" എന്നത് repeat ചെയ്യേണ്ടിയിരുന്നില്ല എന്നു എനിക്ക് തോന്നി പക്ഷെ പകരം വെക്കാന്‍ വാക് കിട്ടിയില്ല

  "പെരുവഴിലായവരെത്രേ എത്രെ ?" എന്നത് 'പെരുവഴിലായവരെത്രയെത്ര..' എന്ന് ആക്കാമായിരുന്നു എന്നും തോന്നിപ്പോയി......അത് മാറ്റി


  "അപഹഹരിക്കപ്പെട്ട ആത്മാക്കള്‍" എന്ന പ്രയോഗം വിഷധീകരിക്കാമോ?..................... മരണം അവരെ അപഹരിച്ചു ലോകത്തില്‍ നിന് പുതിയ ലോകത്തേക്ക്‌ ഉള്ള യാത്രയുടെ പാതിയില്‍ ആണ്അവര്‍

  നന്ദി ...വീണ്ടും വരിക

  മറുപടിഇല്ലാതാക്കൂ
 17. binuvarghesetvla ........നന്ദി ...വീണ്ടും വരിക


  സലാഹ് ......നന്ദി ...വീണ്ടും വരിക  rajshines ..........നന്ദി ...വീണ്ടും വരിക

  മറുപടിഇല്ലാതാക്കൂ