Ind disable

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

മരണപ്പട്ടിക !!!

(സമര്‍പ്പണം: മംഗലാപുരത്ത് വിമാനാപകടത്തില്‍ കത്തിയമര്‍ന്നു  അനാഥമായി ഒന്നിച്ചു  അടക്കം ചെയ്യപെട്ട എട്ടു മൃതശരീരങ്ങള്‍ക്ക് വേണ്ടി..... )

















ദാരുണമാം ദുരന്തത്തിന്‍ അന്ത്യത്തില്‍
ഉയര്‍ന്നുപൊങ്ങും പുകച്ചുരുളുകള്‍ക്കുള്ളില്‍,
ക്കുരുങ്ങിക്കിടപ്പുന്ടീ ഞാന്..‍!

 പുക എങ്ങും കറുത്ത പുക
അതിന്‍പടലങ്ങളാല്‍ നീറും കണ്ണുകള്‍
പച്ചമാംസം കത്തിക്കരിഞ്ഞ മണം-
ഇരച്ചു കയറുന്നൂ ശ്വാസനാളത്തില്‍
ചുറ്റും ഉയര്‍ന്നു കേള്‍ക്കുന്നു
ആര്‍ത്തനാദങ്ങളും ആരവങ്ങളും...
ഒരു മയക്കത്തിനന്ത്യത്തില്‍ എല്ലാമേ
പൊടുന്നനെ തീര്‍ന്നുവല്ലോ!

അസ്ഥികള്‍ നുറുങ്ങി, ദേഹം മുറിഞ്ഞു
വാര്‍ന്നൊലിക്കുന്നൂ രക്തമെങ്ങും
വേദന! വേദന മാത്രം നിഴലിക്കുന്നു
ചലിക്കുന്നില്ല കൈകാലുകള്‍ -
കുരുങ്ങിക്കിടക്കുന്നേതോ ശവത്തിന്നടിയില്‍

എന്തോ,എന്നിലൊരു ജീവന്‍ ബാക്കിയെന്നോ?
എന്തോ എന്നിലൊരു ഹൃദയം സ്പന്ദിക്കുന്നുവെന്നോ?
ഇല്ല, നീയെന്നല്ല ആരും കാണില്ല
എന്റെയീ ഒടുക്കത്തെ നിശ്വാസവും
എന്നില്‍നിന്നൊരു ജീവന്‍ ഊര്‍ന്നുപോകുന്നതും

ഞാന്‍ ഏതെന്നും എന്തെന്നും നീ അറിയില്ല  ..
നിന്റെ സ്വീകരണമുറിയിലെ ചാനല്‍ -
ക്യാമറയില്‍ എന്റെയീ മുഖം പതിയില്ല ..
നാളത്തെ പത്രത്താളിലെ ' മരണപ്പട്ടികയില്‍'
എന്റെ നാമവും നാടും വയസ്സും തെളിയില്ല ..!



25 അഭിപ്രായങ്ങൾ:

  1. മേല്‍വിലാസം ഇല്ലാതെ എറിഞ്ഞു തീര്ന്നവര്‍ക്ക് വേണ്ടി ഒരു മരണപട്ടിക

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ ഏതെന്നും എന്തെന്നും നീ അറിയേണ്ട...
    നിന്റെ സ്വീകരണമുറിയിലെ ചാനല്‍ -
    ക്യാമറയില്‍ എന്റെയീ മുഖം പതിയരുത്
    നാളത്തെ പത്രത്താളിലെ ' മരണപ്പട്ടികയില്‍'
    എന്റെ നാമവും നാടും വയസ്സും തെളിയരുത്!

    arenno, edenno ariyatha aa sahodarangalde
    athmakalku vendi prarthikam

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതരായ ആ സഹോദരര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.

    മറുപടിഇല്ലാതാക്കൂ
  4. അറിയപ്പെടാതെ പോയ ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് സമര്‍പ്പിച്ച കവിത കൊണ്ട് മനസ്സു നോവുന്നു...
    അവര്‍ എത്ര വേദനിച്ചിരിക്കും... പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാന്‍,
    ഒരു വാക്ക് മിണ്ടാന്‍ കൊതിച്ചിരിക്കും
    അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു

    മറുപടിഇല്ലാതാക്കൂ
  5. ഇത് വായിച്ചപോള്‍ ആ‍ അപകടത്തില്‍ മരിച്ച ഒരു കഫ്തീരിയ ജോലിക്കാരനെ (പേര് ഓര്മ ഇല്ല) ഓര്‍മ്മ വരുന്നു, അദ്ദേഹം 60 വയസു കഴിഞ്ഞ ഒരു പ്രവാസി ആയിരുന്നു. പ്രാരബ്ധം കൊണ്ട് വയസുകാലത്തും ജോലി ചെയ്യാന്‍ വിധിക്കപെട്ട ആ‍ ഇക്കാ ആ‍ അപകടത്തില്‍ മരണപെട്ടു, അദ്ധേഹത്തെ കുറിച്ച് മലയാള മനോരമയില്‍ ഒരു വാര്‍ത്ത‍ ഉണ്ടായിരുന്നു മരണത്തിനു കുറച്ചു ദിവസത്തിനു മുന്‍പ്, 30 വര്‍ഷത്തിലേറെ ആയി മരുഭൂമിയില്‍ സ്വന്തം കുടുംബത്തിനായി കടയുടമയുടെ കാരുണ്യത്തില്‍ ജോലി ചെയ്തിരുന്ന ഇക്കാ അസുഖം മൂലം വേദനയോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആ‍ വാര്‍ത്ത ശരിക്കും എന്നെ വേദനിപ്പിച്ചു.കാരണം അപകടത്തിനു കുറച്ചു ദിവസങ്ങള്‍ക് മുന്നേ വന്ന ആ‍ വാര്‍ത്ത ഞാന്‍ വായിച്ചിരുന്നു.ആര്‍ക്കും ഇനി ഈ വിധി വരത്തല്ലേ അല്ലഹ്....

    മറുപടിഇല്ലാതാക്കൂ
  6. ഓരോ ദുരന്തത്തിനും ബാകിയാവുനതു പുക ചുരുളുകള്‍ മാത്രം
    ഒന്നും കിട്ടാതെ പോയവര്‍ ...........തിരിച്ചറിയപെടാതെ പോയവര്‍
    ഓരോ അപകടത്തിലും ഇത് പോലെ കുറച്ചു പേര്‍

    എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  7. ഓരോ അപകടത്തിലും ഞെട്ടറ്റ് വീഴുന്ന ജീവനുകളില്‍ കരിഞ്ഞ മാസത്തിന്റെ ഗന്ധം പടരുമ്പോള്‍ എത്ര ജീവനുകളുടെ ആശ്രയമാണ് അവസാനിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  8. രണ്ടാഴ്ച കൂടി കഴിഞ്ഞ പോകുന്നുണ്ട് എന്താകുമോ എന്തോ

    മറുപടിഇല്ലാതാക്കൂ
  9. ഈ സമര്‍പ്പണം നന്നായി, മാഷേ

    മറുപടിഇല്ലാതാക്കൂ
  10. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  11. പുകച്ചുരുളുകളായി ഉയരുന്ന ആത്മാവുകൾക്ക് ഒരിറ്റ് കണ്ണീർ,
    എന്റെ ഹൃദയത്തിൽ നിന്നും.

    മറുപടിഇല്ലാതാക്കൂ
  12. അകാലത്തില്‍ പൊഴിഞ്ഞ ജീവിതങ്ങളുടെ സ്മരണയ്ക്കു മുന്‍പില്‍ എന്റെ ആദരാഞ്ജലികള്‍.

    മറുപടിഇല്ലാതാക്കൂ
  13. നോവിക്കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍!

    മറുപടിഇല്ലാതാക്കൂ
  14. ആരെന്നോ എന്തെന്നോ തിരിച്ചറിയപ്പെടാതെ പോകുന്ന ജന്മങ്ങള്‍ ...
    പുറംകാഴ്ചകളില്‍ രമിക്കുന്ന ലോകം .........

    മറുപടിഇല്ലാതാക്കൂ
  15. ഈ അകം കാഴ്ച്ചകൾ എനിക്കിഷ്ട്ടപ്പെട്ടു ഭായി

    മറുപടിഇല്ലാതാക്കൂ
  16. ഒടുവില്‍ ഒരു പിടി മണ്ണ് ആയോ ചാരമായോ മാറിയ ഒരു ആത്മാവിന്റെ രോദനം ...
    ഞാന്‍ ഏതെന്നും എന്തെന്നും നീ അറിയില്ല .........
    നല്ല അവതരണം

    മറുപടിഇല്ലാതാക്കൂ
  17. ആ ആത്മാക്കള്‍ക്കായി കണ്ണീരഞ്ജലിയും പ്രാര്‍ത്ഥനകളും!

    മറുപടിഇല്ലാതാക്കൂ
  18. ഞാന്‍ ഏതെന്നും എന്തെന്നും നീ അറിയില്ല ..
    നിന്റെ സ്വീകരണമുറിയിലെ ചാനല്‍ -
    ക്യാമറയില്‍ എന്റെയീ മുഖം പതിയില്ല ..
    നാളത്തെ പത്രത്താളിലെ ' മരണപ്പട്ടികയില്‍'
    എന്റെ നാമവും നാടും വയസ്സും തെളിയില്ല ..!


    തീക്ഷ്ണമായ വരികൾ.
    പ്രാർഥനകൾ.

    മറുപടിഇല്ലാതാക്കൂ
  19. മരണപ്പെട്ടവര്‍ക്ക് വേണ്ടി എഴുതിയത് നന്നായി. മരിച്ചവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ