Ind disable

2011, മാർച്ച് 23, ബുധനാഴ്‌ച

പിന്‍നിലാവ്









പുലര്‍കാലത്ത്  വിടര്‍ന്നൊരു  പെണ്‍പൂവ്
വൈകുന്നേരം  അടര്‍ന്നു  വീഴുന്നതിനു  മുന്‍പേ 
ആരുടെയോക്കെയോ  കൈകളില്‍  കിടന്നു
ഞെരിഞ്ഞു വാടിയമരുന്നതിന്റെ  
വ്യാകുലതകള്‍ക്ക്  മുകളിലാണ്
ഒരു പിന്‍ വിളിയുമിലാതെ 
പുതു നിലാവ്
വീണ്ടും  വീണ്ടുമുദിച്ചുയരുന്നത്

53 അഭിപ്രായങ്ങൾ:

  1. പെണ്‍പൂവ് വാടാതിരിക്കട്ടെ,
    ആരുടെ കയ്യുകളിലും വീണു
    ഞെരിഞ്ഞമരാതിരിക്കട്ടെ,
    കൊഴിയാതിരിക്കട്ടെ

    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. വാടിയിലെ (പൂന്തോട്ടം) വാടി(ചെടി)യിൽ പിറന്ന വാടി (പൂവ്)യെ കാത്ത് സൂക്ഷിക്കാൻ.. നമ്മൾ ഒരു വേലികെട്ടണം...കശ്മലന്മാർ വളരെ കൂടുതലായ നമ്മുടെ നാട്ടിൽ, ആ വേലിയും ചാടുന്ന ഇത്തരക്കാരെ എതിരിടാൻ..നമ്മൾ കാവൽ നിൽക്കണം.പുതു നിലാവ് വീണ്ടുമുദിക്കുന്നത് നിയതിയുടെ നിയോഗം.അതിനെ നമുക്ക് തടുക്കാൻ പറ്റില്ലാ.. പെൺ പൂക്കളെ കാത്ത് രക്ഷിക്കേണ്ടത് നമ്മുടെ കടമ.... കവിത നന്നായി.....

    മറുപടിഇല്ലാതാക്കൂ
  4. ആ പെണ്‍പൂവ് താനേ അടര്‍ന്നോട്ടെ....പക്ഷെ ആരുടേയും കൈകളില്‍ പെടാതിരിക്കെട്ടെ..!
    പക്ഷെ നിലാവ് ഉദിച്ചു കൊണ്ടേയിരിക്കും..!!

    നല്ല വരികള്‍...!

    മറുപടിഇല്ലാതാക്കൂ
  5. ഭയങ്കരമായ വരികള്‍ അണ്ണാ

    സത്യത്തില്‍ ഒറ്റ വായനയില്‍ ഒന്നും മനസ്സിലായില്ല !! ഒന്നൂടി വായിച്ചു നോക്കട്ടെ !!

    മറുപടിഇല്ലാതാക്കൂ
  6. അതെ ,പൂവ് തനിയെ അടരാന്‍ അനുവതിക്കൂ..

    ആരുടെ കൈകളില്‍ പെട്ട് വാടാതിരിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  7. പൂവുകള്‍ മിക്കതും ആരുടേയും കൈകളില്‍ അല്ല, അവ ആരുടെയൊക്കെയോ കൂന്തലില്‍ ശവമായി 'അലങ്കരിക്കുന്നു'.
    ഇത് വെറുമൊരു സുന്ദരിപ്പൂവിന്റെ കഥ.
    പക്ഷെ ഇതിലെ പെണ്‍പൂവ് മറ്റൊരു ബിംബം ആണെങ്കില്‍ ?
    വ്യാകുലതകള്‍ ഇരട്ടിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. നന്നായിരിക്കുന്നു.... അടര്‍ത്തുന്നവരെ നമുക്കു സഹായിക്കാതിരിക്കാം.. എതിര്‍ക്കാം.. അടര്‍ന്നതു വീണടിയാതിരിക്കാന്‍ ഒരു കൈ സഹായം നല്‍കാം... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു.
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  10. പിന്‍വിളി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? അതും
    പുതുനിലാവു ഉദിക്കുന്നതിന് മുന്‍പ് ?

    മറുപടിഇല്ലാതാക്കൂ
  11. അതെ..ശരി തന്നെ.അങ്ങനെയാണ്
    വീണ്ടും ഉദിച്ചുയരുന്നത്

    മറുപടിഇല്ലാതാക്കൂ
  12. NALLAVARIKAL
    ORU KADALOLAM ORU CHEPPILOLIPPICHIRIKKUNNU
    POOKKAL PICHICHEENTHAPEDATHIRIKKAN INGANOKKEA PUTHU VAZHIKAL THELINJIRUNNENKIL

    മറുപടിഇല്ലാതാക്കൂ
  13. ആരാ അവിടെ വാടി പോടീ പറയുന്നത്?

    കവിത നന്നായി കേട്ടോ.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  14. നഷ്ടപ്പെടാതിരിക്കട്ടെ നമ്മുടെ പെണ്പൂക്കളെ...
    വരികള്‍ സമകാലികം,ചിന്തനീയം..

    മറുപടിഇല്ലാതാക്കൂ
  15. ഇത്തിരി കുഞ്ഞു പൂവ് എന്നും പൂവായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  16. പല ബ്ലോഗുകളിലും വരുന്ന പോസ്റ്റുകള്‍ പലപ്പോഴും ഒരേ വിഷയം ആവര്തിക്കപ്പെടുമ്പോള്‍ വായനയുടെ സുഖം നഷ്ടപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
  17. ആശയത്തിലും ശൈലിയിലും പുതുമ അവകാശപ്പെടാന്‍ ഒന്നുമില്ല ഈ കവിതയില്‍. അത്ര ഇഷ്ടമായില്ല.

    മറുപടിഇല്ലാതാക്കൂ
  18. ഇത് ശേരിയാവില്ല, ഇത് പുലര്‍ക്കാലത്ത് വിടര്‍ന്നതാണ്...ചേട്ടാ എന്റെ പോസ്റ്റു നോക്കണേ
    http://cheppuu.blogspot.com/2011/03/vs.html

    മറുപടിഇല്ലാതാക്കൂ
  19. ഹും..

    പൂവിന്‍റെ ഗതി ഇതു തന്നെയാണ്..
    പക്ഷേ വ്യാകുലത ചില പൂക്കള്‍ക്ക് മാത്രം

    മറുപടിഇല്ലാതാക്കൂ
  20. പുലര്‍കാലത്ത് വിടര്‍ന്നൊരു പെണ്‍പൂവ്
    വൈകുന്നേരം അടര്‍ന്നു വീഴുന്നതിനു മുന്‍പേ
    ആരുടെയോക്കെയോ കൈകളില്‍ കിടന്നു
    ഞെരിഞ്ഞു വാടിയമരുന്നതിന്റെ

    എല്ലാ പെണ്‍ പൂവും നിറയെ മുള്ളും കൂടി ഉണ്ടായിരുന്നെങ്കില്‍!!!!
    എന്നു ഞാനാശിച്ചു പോവുന്നു.

    മറുപടിഇല്ലാതാക്കൂ
  21. രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു.


    നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  22. കൊള്ളാം....നിലാവെന്നുമങ്ങിനെയാണ്....... എല്ലാ വ്യാകുലതകള്‍ക്കുമുകളിലും ഞാനൊന്നുമറിഞ്ഞില്ലെന്നമട്ടില്‍ ഒരുപരിഹാസച്ചിരിവിരിച്ച്.........

    മറുപടിഇല്ലാതാക്കൂ
  23. പൂക്കള്‍ എന്നും പ്രിയങ്കരങ്ങള്‍ തന്നെ..അത് വാടുമ്പോള്‍ പ്രയാസവും..

    മറുപടിഇല്ലാതാക്കൂ
  24. വിടരുന്ന പൂക്കളും അവയുടെ സൗരഭവും ഭംഗിയും
    ലോകത്തിലെ നന്മയെ കാണിച്ചു തരാനാവട്ടെ
    ഈശ്വര പൂജയ്ക്ക് അര്‍പ്പിക്കുന്നതും പൂഷ്പങ്ങള്‍
    മനുഷ്യന് നല്ലത് വരുത്താന്‍ നിലവുദിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  25. നല്ല കവിത.പൂവിടരുന്നതു പോലെ സൂക്ഷ്മമായി
    വിടരുന്ന ആശയം.' മൌനജ്ജ്വാലകളില്‍ '
    നമ്മള്‍ തമ്മില്‍ സന്ധിക്കുന്നുണ്ടേ.

    മറുപടിഇല്ലാതാക്കൂ
  26. അതെ..നല്ല കവിത .
    തുടര്‍ച്ച കളാണ് ചുറ്റിലും ..കൊഴിയുന്നതും വിടരുന്നതും എല്ലാം ..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. ഒരു ഇതളല്ല , ഒരു കൂട്ടം ഇതൾ വിരിഞ്ഞു!!!!!!!!!
    നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2011, മാർച്ച് 25 7:07 PM

    കൊള്ളാം ഈ കുഞ്ഞുകവിത.......

    മറുപടിഇല്ലാതാക്കൂ
  29. ഈ പൂവ് എന്നു പറയുമ്പോള്‍ അതില്‍ ആണ്‍പൂവും പെണ്‍പൂവും ഉണ്ട്. ഉണ്ടാകണമല്ലോ എങ്കിലല്ലെ പരാഗണം നടന്നു വേറെ ചെടിയുണ്ടാകൂ. ഈ ആണ്‍പൂക്കളും വിടരുകയും കൊഴിയുകയും ചെയ്യുന്നുണ്ട്. അതിനെ ചൊല്ലി എന്തെ ആരും നിലവിളിക്കാത്തത്.
    അത് പണ്ടാരടങ്ങിപൊയ്ക്കോട്ടേന്നാണോ..?
    ആണ്‍പൂവിനേയും പെണ്‍പൂവിനേയും തുല്യരായ് അംഗീകരിച്ചാല്‍ ഈ നിലവിളിയുടെ ആവശ്യമേ വരുന്നില്ല. ചിന്തിക്കൂ..ചിന്തിക്കൂ..എന്റെ സുഹൃത്തുക്കളേ...

    മറുപടിഇല്ലാതാക്കൂ
  30. പൂനിലാവ് ഇവിടെ ഉദിച്ചു കൊണ്ടേയിരിക്കട്ടെ..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  31. ഈ പുതുനിലാവ് പൂക്കള്‍ക്ക് മുകളില്‍ ഒരു കുടയായി അവയെ കരിയാന്‍ അനുവദിക്കാതെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു നനുത്ത സ്പര്‍ശത്താല്‍ പുതുജീവന്‍ നല്‍കും..തീര്‍ച്ച...

    മറുപടിഇല്ലാതാക്കൂ
  32. എന്തൊരു വിരോധാഭാസം അല്ലെ ?
    കൊള്ളാം കുഞ്ഞികവിത ..
    മുല്ല പറഞ്ഞത് കേട്ടു ചിരിയും
    വന്നു എന്തൊരു ഗൌരവം ഉള്ള ചോദ്യം
    ആണത്.. ഇത്രയും കൂള്‍ ആയിട്ട് ചോദിച്ചത്
    ....ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  33. അടര്‍ന്നു വീഴുന്നതിനു മുന്‍പേ
    ആരുടെയോക്കെയോ കൈകളില്‍ കിടന്നു
    ഞെരിഞ്ഞു വാടിയമരുന്ന
    ഓരോ പെണ്പൂവും (ആണ്പൂവും)
    ലോകത്തിന്റെ ദുഷിച്ച ചിന്തകളെ ഓര്‍മ്മപെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  34. ദുഷിച്ച ലോകത്തിൽ പൂക്കൾ വിടരാതിരിക്കണം ആർക്കും കശക്കിയെറിയാതിരിക്കാൻ....

    മറുപടിഇല്ലാതാക്കൂ
  35. ലോകത്ത് നന്മകള്‍ ബാക്കി ഉണ്ട് അത് കൊണ്ടാണ് കുരുന്നുകള്‍ ഭൂമിയില്ലെക്ക് വരുനത്‌ by R. Tagore

    മറുപടിഇല്ലാതാക്കൂ
  36. പെൺപൂവ് വാടുകയും വാടാതിരിക്കുകയും ചെയ്യുന്നതു നമ്മുടെ ചുറ്റുപാടിന്റെ കുഴപ്പം കൊണ്ടാണ് .ഒറ്റമാർഗ്ഗം എപ്പോഴും ഉണർന്നിരിക്കുക .ആർപിതമായ ഉത്തരാവാദിത്വബോധം സൂക്ഷിക്കുക .
    ഒരു പിന്‍ വിളിയുമിലാതെ (വിളിയുമില്ലാതെ) എന്നാക്കുക

    മറുപടിഇല്ലാതാക്കൂ
  37. പെണ്പൂവയാലും ആന്പൂവായാലും കൊഴിഞ്ഞു വീണതിനു ശേഷം പറഞ്ഞിട്ട് കാര്യമില്ല.
    അങ്ങിനെ സംബവികതിരികാന്‍ ശ്രേധികുന്നതല്ലേ നല്ലത്
    കുഞ്ഞികവിത നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  38. മൂന്നു പ്രാവശ്യം വായിക്കേണ്ടി വന്നു മനസിലാവാന്‍.
    എന്തെല്ലാം കാഴ്ചകള്‍ കണ്ടു കൊണ്ടാണ് നിലാവ് ഉദിച്ചുയരുന്നത്?
    ഒന്നും കണ്ടില്ലെന്ന് നടിച്ച് പുഞ്ചിരി തൂകി നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന നിലാവ് ആണ് പെണ്‍പൂവിനെക്കാള്‍ സ്റ്റാര്‍.

    മറുപടിഇല്ലാതാക്കൂ
  39. പൂവല്ലേ. ഞെരിഞ്ഞമരുന്നതാവാം അതിന്റെ ജന്‍മ സാഫല്യം. പക്ഷെ അതു ആരുടെ കയ്യില്‍ വേണമെന്ന് അതിനു തീരുമാനിക്കാന്‍ കഴിയുന്നില്ല എന്നത് അതിന്‍റെ സ്വകാര്യ ദുഃഖം. നിലാവും പുലര്‍കാലവും വന്നും പോയുമിരിക്കും. പൂക്കള്‍ വിടരും പലര്‍ക്കായി.

    മറുപടിഇല്ലാതാക്കൂ
  40. നന്നായി. പൂക്കളെ സ്നേഹിച്ചാൽ മാത്രം പോരല്ലോ നാം, കാത്തു രക്ഷിക്കയും വേണം!

    മറുപടിഇല്ലാതാക്കൂ
  41. അല്പം ധിറുതിയിൽ എഴുതിയതു പോലെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  42. കുഞ്ഞു വരികളില്‍ വല്ല്യ ഒരാശയം ....
    നന്നായീ.....എന്നാലും ഒരു സംശയം
    കുറച്ചു തിരക്ക് കൂട്ടിയോ? ഒന്ന് കൂടി ശകതമാക്കമായിരുന്നു
    എന്ന് തോന്നി...

    മറുപടിഇല്ലാതാക്കൂ
  43. valarea m nannayitunde. ithu sashatkarikuna sathyayugathilottu njna kanum nattu erukunu...

    മറുപടിഇല്ലാതാക്കൂ
  44. ആരുടേയും പേര് എടുത്തു പറയുന്നില്ല ....അത് കൊണ്ട് തന്നെ ഒറ്റ വാകില്‍ നന്ദി പറയുന്നു

    മറുപടിഇല്ലാതാക്കൂ