Ind disable

2011, മേയ് 29, ഞായറാഴ്‌ച

മറവി


മരിച്ചാലും
ഒരിക്കലും
മറക്കില്ലെന്ന് പറയുമായിരുന്നു
അനുരാഗത്തിന്റെ
ആദ്യ നാളുകളില്‍
എന്നിട്ടും
പ്രണയം മരിച്ചു തുടങ്ങിയ-
രാവുകളില്‍
ഓര്‍ത്തെടുക്കുന്നതിനെകാള്‍
തിടുക്കം
മറക്കുവാനായിരുന്നു

50 അഭിപ്രായങ്ങൾ:

  1. അല്ലെങ്കിലും അനുഭവിച്ചു തിരുമ്പോള്‍
    പ്രണയത്തിന്റെ പ്രാണനും രണവും
    മരണത്തിലേക്ക് അടുക്കുമ്പോള്‍ എല്ലാ
    കൊതിയും മതിയും തീരുന്ന താകരുതെ
    ഹൃദയം നിറഞ്ഞ ആത്മാര്‍ത്ഥ പ്രണയം

    മറുപടിഇല്ലാതാക്കൂ
  2. അത് പ്രണയമല്ലായിരുന്നു...
    നല്ല വരികൾ..!!

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം പെട്ടെന്നായിരുന്നു....ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. കവിയുടെ മനസിൽ നിന്ന് പ്രണയം മരിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  6. മറക്കാം അല്ലെങ്കില്‍ പിരിയാം എന്നു തോന്നിയെങ്കില്‍ അതൊരിക്കലും യഥാര്‍ത്ഥ പ്രണയമായിരുന്നില്ല. കാരണം യഥാര്‍ത്ഥ പ്രണയത്തിനു മരണമില്ല. ആത്മാർത്ഥതയില്ലാത്ത, സ്വാര്‍ത്ഥത കലര്‍‌ന്ന പ്രണയം മരിക്കുന്നതു തന്നെയാണ്‌ നല്ലത്.

    "ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം.."

    എന്നു മുരുകന്‍ കാട്ടാക്കട പാടിയത് ഇവരെ കണ്ടിട്ടാകാം.

    മറുപടിഇല്ലാതാക്കൂ
  7. അയ്യോ എന്ത് പറ്റി???
    സത്യാണോ ഇത്???
    കുട്ടി കവിത കൊള്ളാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  8. എഴുത്തിനും ചിന്തക്കും ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  9. ഓടി ഒളിക്കാന്‍ ആഗ്രഹിക്കുന്ന പ്രണയം ഒരികളും സത്യമായിരികില്ല
    ആത്മാര്‍ത്ഥ പ്രണയത്തിനു മരണമില്ല.
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  10. മറവിയിലെല്ലാം പൊതിഞ്ഞു കെട്ടിയിടാൻ മനുഷ്യനുള്ള കൊതി...കാലം അതിനു തുണയേകും...മറവി ചിലപ്പൊഴൊക്കെയും ഒരനുഗ്രഹവുമാണ്..പക്ഷേ...മരിച്ചാലും മറക്കില്ലെന്നു പറഞ്ഞിട്ട്..........

    മറുപടിഇല്ലാതാക്കൂ
  11. മരിക്കുന്ന പ്രണയം ഒരിക്കലും പ്രണയമല്ല...
    മറവി, അതുപിന്നെയൊരു അനുഗ്രഹമാണ്.

    മറുപടിഇല്ലാതാക്കൂ
  12. പ്രണയിക്കുമ്പോള്‍
    എന്തെങ്കിലും ഒന്ന്,
    മറക്കാതിരിക്കാന്‍ ...

    പ്രണയം മരിക്കുമ്പോള്‍
    എന്തെങ്കിലും ഒന്ന്,
    മറക്കാന്‍ ....

    അപ്പൊ പ്രണയം എവിടെ ?

    മറുപടിഇല്ലാതാക്കൂ
  13. പ്രണയം മരിച്ചാല്‍ പിന്നെ മറക്കുകയാണല്ലോ ഭേദം.

    മറുപടിഇല്ലാതാക്കൂ
  14. മരന്നുപോയേനെ. ഓര്‍മ്മിപ്പിച്ചത് നന്നായി.

    മറുപടിഇല്ലാതാക്കൂ
  15. പ്രണയിക്കുന്ന നാളുകളില്‍ ആരോടെങ്കിലും ഒന്ന് പറഞ്ഞു
    നോക്കൂ നിങ്ങളുടേതു ആത്മാര്‍ത്ഥ പ്രണയം അല്ലെന്ന് ... കൊന്നാലും സമ്മതിക്കില്ല ! അവരുടെ പോലെ ആത്മാര്‍ഥത ലോകത്താര്‍ക്കും ഇല്ലെന്നു പോലും പറഞ്ഞു കളയും...
    എന്നാലോ എന്തെങ്കിലും കാരണങ്ങളാല്‍ തമ്മില്‍ പിരിഞ്ഞു കഴിഞ്ഞാല്‍ പ്രണയിച്ചിരുന്ന സമയത്തു അവര്‍ക്കൊപ്പം
    നിന്നിരുന്ന സുഹൃത്തുക്കളെ പോലും അവര്‍ വെറുക്കും. അത്തരം
    ഒരു പ്രണയത്തിനു ഹംസമാവേണ്ടി വന്ന ഒരു ഹതഭാഗ്യയാണ് ഞാന്‍. പരസ്പരം പിരിഞ്ഞു കഴിഞ്ഞപ്പോള്‍ ഇടയില്‍ നിന്നിരുന്ന, സഹായിച്ചിരുന്ന എന്നെപ്പോലും ഓര്‍ക്കാന്‍ അവര്‍ക്കിഷ്ടമില്ല. പഴയതൊക്കെ ഓര്‍മവരും പോലും !! എനിക്ക് കവിത എഴുതാന്‍ അറിയുമായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നു ഞാന്‍ അന്നേ എഴുതുമായിരുന്നു...

    ഒത്തിരി ഇഷ്ടമായി ഈ കവിത. നന്ദി MyDreams ...

    മറുപടിഇല്ലാതാക്കൂ
  16. പ്രണയിക്കുമ്പോള്‍ എല്ലാം നല്‍കിയിട്ട് പ്രണയം മരിക്കുമ്പോള്‍ നല്‍കാനൊന്നുമില്ലാതെ...

    സത്യം പറയുന്ന വരികള്‍. അഭിനന്ദനം!!

    മറുപടിഇല്ലാതാക്കൂ
  17. പ്രണയം മരിക്കുന്നത്, പ്രണയത്തില്‍ ആത്മാര്‍ഥത ഇല്ലാതെ ആവുമ്പോള്‍, അല്ലെങ്കില്‍ തോറ്റുകൊടുക്കാനുള്ള മനസ്സ് ഇല്ലാതെ വരുമ്പോള്‍

    മറുപടിഇല്ലാതാക്കൂ
  18. വാസ്തവം .......നല്ല വരികള്‍....എല്ലാ ഭാവുകങ്ങളും നേരുന്നു ...

    മറുപടിഇല്ലാതാക്കൂ
  19. ആദ്യനാളില്‍ അങ്ങിനെയൊക്കെ പറയും
    അതാണല്ലോ ആദ്യാനുരാഗം.
    ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും മുമ്പ്
    പ്രണയം മരിച്ചിരിക്കും

    എല്ലാം ആപേക്ഷികം.

    മറുപടിഇല്ലാതാക്കൂ
  20. pranayathinu maranam illa...angane thonnuvarkku marakkanum eluppam anu..

    മറുപടിഇല്ലാതാക്കൂ
  21. മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം
    മണ്ണില്‍ ജനിക്കാതിരിക്കലാണതിലെളുപ്പം...!!

    മറുപടിഇല്ലാതാക്കൂ
  22. മറക്കണമെന്ന് തോന്നുന്നത് ഓർക്കാതിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  23. ഹ ഹ കൊള്ളാം.. ഇതും ഒന്നു വായിക്കുമല്ലോ.. വേറൊരു മറവിയാ http://www.everbestblog.com/2011/05/blog-post_30.html

    മറുപടിഇല്ലാതാക്കൂ
  24. മനസ്സിൽ തട്ടുന്ന വരികൾ. മറന്നിട്ടും ഓർക്കാതിരിക്കാനാവില്ല എന്ന് കള്ളം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ്‌ ഓർക്കാൻ തന്നെ മറക്കുന്നത്.

    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    മറുപടിഇല്ലാതാക്കൂ
  25. മികച്ച വരികൾ..ചില സത്യങ്ങളും..ഞാൻ യോജിക്കില്ല.....

    മറുപടിഇല്ലാതാക്കൂ
  26. പോസ്റ്റ്‌ വായിച്ചു കമന്റുകള്‍ വായിച്ചു വന്നപ്പോഴേക്കും ആദ്യം വായിച്ചത് മറന്നു പോയി!
    പിന്നല്ലേ പ്രണയകാലത്തെ കാര്യം!

    മറുപടിഇല്ലാതാക്കൂ
  27. ചിലപ്പോള്‍ മറവിയാണ് നല്ലതെങ്കിലും മറക്കാന്‍ അത്ര എളുപ്പമല്ലല്ലോ ?

    മറുപടിഇല്ലാതാക്കൂ
  28. ഓമ്മകളെല്ലാം മരിച്ചാലും
    പിന്നേം മരിക്കും മറ്റെന്തോ
    മരണത്തിൽ...
    ഓർമ്മക്യ്ക്കും മരണത്തിനുമിടയിൽ
    ഒരു മറവി എന്നുമുണ്ടാകും
    ആദ്യം മരിക്കാനായ്.. ;)

    മറുപടിഇല്ലാതാക്കൂ
  29. പ്രണയം ഒരാളില്‍ മാത്രം ഒതുങ്ങരുത്
    അപ്പോ മറക്കാന്‍ പറ്റൂല്ലാ, യേത്..

    [ഞാനീ വഴി വന്നിട്ടില്ലാ.. :)) ]

    കുഞ്ഞുകവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  30. അജ്ഞാതന്‍2011, ജൂൺ 5 12:23 PM

    പ്രണയം മറക്കാനോ ..അത് മറക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതലായി നാം ഓര്‍ക്കുകയെ ഉള്ളൂ.....നാം പ്രണയിക്കുന്നവര്‍ നമ്മെ വേരുതാലും നാം അവരറിയാതെ അവരെ പിന്തുടരും ... ജീവിതത്തിന്റെ പല വഴിത്താരകളിലും.. ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  31. തിടുക്കപ്പെട്ടു മറക്കുവാന്‍ ശ്രമിക്കുമ്പോള്‍
    പിന്നെയും
    ഓര്‍മകള്‍ വിടാതെ പിന്തുടരും

    മറുപടിഇല്ലാതാക്കൂ
  32. പ്രണയം...അതിനു മരണമില്ലാ..
    മറക്കാന്‍ ശ്രമിച്ചാല്‍...കൂടുതലോര്‍ക്കും..!
    ഓര്‍ക്കുംതോറും..മധുരമേറും....
    വല്ലാത്ത‘കുരുക്ക്‘ തന്നെ യിഷ്ട്ടാ....!!!

    കവിത നന്നായി
    ഒത്തിരിയാശംസകള്‍...!!

    മറുപടിഇല്ലാതാക്കൂ
  33. പ്രണയം മരിക്കില്ല, മരിക്കില്ല... മറക്കാന്‍ വേണ്ടി നമ്മുടെ ഓരോ കള്ളങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  34. ഈ കവിത വായിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും വിമര്‍ശിച്ചും ആശംസിച്ച നല്ലവരായ എന്റെ ചങ്ങാതിമാരെ ,വായനകാരെ നിങ്ങള്‍ക്ക് എന്റെ ഹൃദ്യയഗമായ നന്ദി രേഘപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  35. ഒരിക്കലും പറഞ്ഞുതീരാത്ത വസ്തുതയാണല്ലോ പ്രണയം...!

    മറുപടിഇല്ലാതാക്കൂ
  36. പക്ഷേ എനിക്കു പ്രണയം ജീവിതാന്ത്യം വരെയുള്ളതാണ്. അത് കാത്തു സൂക്ഷിക്കുവാൻ എല്ലായിപ്പോഴും ഞാനുത്സുകനുമാണ്.കാരണം ഞാൻ ഒരു പ്രാവിശ്യമേ പ്രണയിച്ചിട്ടുള്ളു.ഒരു പെണ്ണിനെ മാത്രം. എന്റെ സമീപത്തില്ലെങ്കിലും മനസ്സിൽ നിറഞ്ഞു നില്പുണ്ട്.വർഷങ്ങൾ 27 കടന്നു പോയിരിക്കുന്നു. എങ്കിലും....

    മറുപടിഇല്ലാതാക്കൂ