Ind disable

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മൌനങ്ങള്‍













നമുക്കിടയിലുണ്ടായിരുന്ന 
വാചാലമായ മൌനങ്ങള്‍ 
നീയുപേക്ഷിച്ചു പോയപ്പോള്‍ 
ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍ 
എന്റെ പ്രണയാര്‍ദ്രമായ 
ഹൃദയഭിത്തിയില്‍ തട്ടി 
തെറിച്ചുണ്ടായ 
ആഴത്തിലുള്ള മുറിവുകള്‍ 
വളരെ ദയനീയമായിരുന്നു


നാട്ടുപച്ചയില്‍  

31 അഭിപ്രായങ്ങൾ:

  1. പ്രണയിക്കുന്നവര്‍ മൌനമായിരിക്കുമ്പോഴും
    ഒരു വാചാലത അവരില്‍ നിറഞ്ഞു നില്‍ക്കും അല്ലേ...
    അപ്പോള്‍ നിശബ്ദത പോലും മധുരിക്കും.
    മൌനമായ സംഗീതം !!!

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു. പതിവു കവിതകളുടെ ആഴം കണ്ടില്ല.

    മറുപടിഇല്ലാതാക്കൂ
  4. എന്റെ ഹൃദയഭിത്തിയില്‍ തട്ടി
    ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍
    തെറിച്ചുണ്ടായ
    ആഴത്തിലുള്ള മുറിവുകള്‍ "
    ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍ വീണ്ടും തെറിച്ചെന്നോ??
    അപ്പോള്‍ ആഴത്തിലുണ്ടായ മുറിവുകള്‍ ..
    ദയനീയം ആയിരിക്കുമല്ലോ !
    പറയാതെ തന്നെ ..:)
    ഈ വരികളില്‍ ഒട്ടും സൌന്ദര്യമില്ല ..ആവര്‍ത്തനോക്തികള്‍ കൊണ്ട് വികലവും ആയി ..
    ചിന്നിച്ചിതറി (വിശേഷണം)
    തെറിച്ചു (വിശേഷണം )
    ആഴത്തിലുള്ള (വിശേഷണം )
    ദയനീയമായിരുന്നു (വിശേഷണം )
    എല്ലാം കൂടി ദയനീയമായോ ?

    മറുപടിഇല്ലാതാക്കൂ
  5. MyDreams പറഞ്ഞു...

    @ ഭാനു കളരിക്കല്‍ .........Thanks
    @ കുസുമം ആര്‍ പുന്നപ്ര ......Thanks
    @ prabha ... Thanks
    @ പ്രയാണ്‍ ............Thanks
    @ മുകിൽ . ... Thanks
    @ രമേശ്‌ അരൂര്‍ ...........Thanks

    അപ്പോള്‍ കവിതയില്‍ ഒരേ ഒരു വിശേഷണം മാത്രമേ പാടുള്ളൂ എന്ന് ആണോ ?

    മറുപടിഇല്ലാതാക്കൂ
  6. കവിതയില്‍ ഒരുപാട് വിശേഷണം ആവാം ,പക്ഷെ ഒരു കാര്യത്തെ വിശേഷിപ്പിക്കാന്‍ ഒരുപാടെണ്ണം വലിച്ചു വാരി ഇട്ടാല്‍ വികലം ആവും ..:)

    മറുപടിഇല്ലാതാക്കൂ
  7. ചിന്നിച്ചിതറി പോയ സ്വപ്‌നങ്ങത്തിന്റെ ഒരു ഭാഗം ഉണ്ടായ ഒരു മുറിവ് എന്നാണു പറയാന്‍ ശ്രമിച്ചത്‌ ...പിന്നെ രമേഷിന് തോനിയത് പോലെ വായിക്കാന്‍ ഉള്ള അവകാശം രമേഷിന് ഉണ്ട് .....

    മറുപടിഇല്ലാതാക്കൂ
  8. പ്രയാണ്‍ ചേച്ചി പറഞ്ഞതു പോലെ ഇതൊക്കെ ഹൃദയത്തില്‍ കൊണ്ടു നടക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

    ;)

    മറുപടിഇല്ലാതാക്കൂ
  9. പ്രയാൺ, ശ്രീ - അവർ രണ്ടാളും പറഞ്ഞത് തന്ന്യാ എനിയ്ക്കും തോന്നണത്.

    മറുപടിഇല്ലാതാക്കൂ
  10. എല്ലാവര്ക്കും നന്ദി
    അത് തന്നെ.ഞാന്‍ മാത്രം എന്തിനു അങ്ങനെ പറയാതിരിക്കണം..
    "ഇതൊക്കെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?"

    മറുപടിഇല്ലാതാക്കൂ
  11. ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍ എടുത്തു മാറ്റി കളയുന്നതാണ് നല്ലത്
    അല്ലെങ്കില്‍ മുറിവുകള്‍ കൂടുതല്‍ ദയനീയമാകും

    മറുപടിഇല്ലാതാക്കൂ
  12. ആഴത്തില്‍ വേരുകള്‍
    വളര്‍ന്നതിനാലാവണം
    പറിച്ചെടുത്തതിന്‍
    പാതി മുറിഞ്ഞിരുന്നത്.

    :))))))

    മറുപടിഇല്ലാതാക്കൂ
  13. സ്വപ്നങ്ങൾ മുറിപ്പാടുണ്ടാക്കും...ഹൃദയം തേങ്ങും....കാലം മുറിവുകൾ മായ്ക്കുകയും ചെയ്യും...

    മറുപടിഇല്ലാതാക്കൂ
  14. നഷ്ടസ്വപ്നങ്ങള്‍ ഒട്ടേറെയുള്ള എന്നെ പോലെയുള്ളവരെ വേദനിപ്പിക്കാന്‍ ഓരോന്നുമായി വരും :)

    കവിത നന്നായി ഡ്രീംസ്

    മറുപടിഇല്ലാതാക്കൂ
  15. അനുഭവങ്ങൾ ഉൾക്കരുത്ത് പകരുന്നു.

    മറുപടിഇല്ലാതാക്കൂ
  16. ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍
    തെറിച്ചുണ്ടായ
    ആഴത്തിലുള്ള മുറിവുകള്‍
    വളരെ ദയനീയമായിരുന്നു.........നല്ല വരിയാണ് കേട്ടാ..

    മറുപടിഇല്ലാതാക്കൂ
  17. വരികള്‍ ഇഷ്ടപ്പെട്ടെങ്കിലും ഒരു കവിതയായി തോന്നിയില്ല. "അതുവരെ
    പ്രണയാര്‍ദ്രമായ" അതോ
    "അതുവരെ
    പ്രണയാര്‍ദ്രമായിരുന്ന"? ഏതാവും കൂടുതല്‍ അര്‍ത്ഥഭംഗി?

    മറുപടിഇല്ലാതാക്കൂ
  18. “അതുവരെ
    പ്രണയാര്‍ദ്രമായ
    എന്റെ ഹൃദയഭിത്തിയില്‍ തട്ടി
    ച്ചിതറിയ സ്വപ്‌നങ്ങളിലു-
    ണ്ടായ മുറിവുകള്‍
    വളരെ ദയനീയമായിരുന്നു..”

    ചെറിയ മാറ്റത്തോടെ,
    ഞാന്‍ ഇങ്ങനെ വായിച്ചോട്ടേ..?

    ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  19. എന്തൊ പതിവു രസം വന്നില്ല...

    മറുപടിഇല്ലാതാക്കൂ
  20. nice!!!!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    മറുപടിഇല്ലാതാക്കൂ
  21. ഇതൊരുമാതിരി ഓട്ടോഗ്രാഫ് വരികളായിപ്പോയല്ലോ?എന്റെ ഡ്രീംസ്സേ!.

    മറുപടിഇല്ലാതാക്കൂ
  22. മൗനം വിദ്വാന് ഭുഷണം അല്ലാതെന്തു പറയാന്‍ ഡിയര്‍

    മറുപടിഇല്ലാതാക്കൂ
  23. പ്രണയാര്‍ദ്രമായ
    എന്റെ ഹൃദയഭിത്തിയില്‍ തട്ടി
    ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  24. ചില മുറിവുകള്‍ ദയനീയമെങ്കിലും കാലക്രമേണ അവ സ്വപ്നങ്ങളുടെ മാധുര്യം വര്‍ദ്ധിപ്പിക്കും. സുഖമുള്ള നോവ്‌ എന്നൊക്കെ പറയാറില്ലേ..!? അതുപോലെ..
    സ്നേഹപൂര്‍വ്വം അവന്തിക

    മറുപടിഇല്ലാതാക്കൂ