Ind disable

2012, ജനുവരി 9, തിങ്കളാഴ്‌ച

കലണ്ടര്‍ (കവിത )


കലണ്ടര്‍
കാലത്തെ കരുതിയിരിക്കുന്നവര്‍
കലണ്ടറിനെ പരിപാലിക്കുന്നവരാകണം 

അതിന്‍റെ
ഇടതുഭാഗത്ത്
ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
വലതു ഭാഗത്ത്
നാളെയുടെ ഈടുവെപ്പുകളുടെയും 
സംഗ്രഹിച്ചത് 
ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
വെറുതെ മറിച്ചുനോക്കാം

ഓരോചരിത്രസ്മാരകങ്ങളിലും   
എരിഞ്ഞടങ്ങിയവരുടെ
കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
തീപ്പെട്ട്  പോകാനിരിക്കുന്നവരുടെ 
കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
 കിറുകൃത്യമായിരിക്കും.

യുഗയുഗാന്തരങ്ങളായി
തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
പങ്കായത്തിനു കുറുകെ മാത്രം
ചില ചുവന്ന അടിവരകള്‍
അങ്ങിങ്ങെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

ചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
തേഞ്ഞുതീര്‍ന്നുപോയ
ജീവിതത്താളുകള്‍
എത്രമാത്രം കത്രിച്ചു കളഞ്ഞാലും 
ഒരു ഓര്‍മ്മപ്പെടുത്തലായി 
വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .

നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
കാലം കൊഴിയുമ്പോള്‍
മുല്ലപൂവ് വിരിയിച്ച വിപ്ലവ-
വസന്തങ്ങളുടെ ചുവരെഴുത്തുകള്‍  പോലെ
പോയവര്‍ഷത്തിലെ  കലണ്ടറില്‍ ബാക്കിയാവുന്ന
ശൂന്യമായ കളങ്ങളില്‍
ഇനി  ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
ആരെന്ന ചോദ്യമാണ് ?

71 അഭിപ്രായങ്ങൾ:

  1. നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
    കാലം കൊഴിയുമ്പോള്‍
    മുല്ലപൂവ് വിരിയിച്ച വിപ്ലവ-
    വസന്തങ്ങളുടെ ചുവെരുഴുത്തു പോലെ
    പോയവര്‍ഷത്തിലെ കലണ്ടറില്‍ ബാക്കിയാവുന്ന
    ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യമാണ് ?

    വ്യത്യസ്തമായ ഒരു കവിത നന്നായിരിക്കുന്നു
    എല്ലാ വിധ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  2. കവിത കൊള്ളാം
    വിരിഞ്ഞതു കൊഴിഞ്ഞല്ലെ പറ്റൂ

    മറുപടിഇല്ലാതാക്കൂ
  3. ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യമാണ് ?അത് നാളത്തെ കലണ്ടര്‍ ഉണ്ടാക്കുനവര്‍ എഴുത്തുമായിരിക്കും......അല്ലെങ്കില്‍ നിയതി ആരെയെങ്കിലും നിയോഗിക്കും ........ നല്ല കവിതക്കെന്റെ ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍.ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. കഴിഞ്ഞു പോയതില്‍ ശൂന്യത ഉണ്ടെങ്കില്‍ ഇനി ആരെങ്കിലും അത് നികത്തുമോ എന്ന് സംശയമാണ്.

    മറുപടിഇല്ലാതാക്കൂ
  6. സങ്കല്‍പ്പ രേഖകലാം ഭൂമദ്ധ്യ രേഖപോല്‍ മനുഷ്യ നിര്‍മിതമാം ഈ കാല നിര്‍ണയ മാസങ്ങളും സമയങ്ങളും നിമിഷങ്ങളും എല്ലാം മായയല്ലോ
    ഉടെന്നു തോന്നിക്കുമെങ്കിലും എല്ലാം മിഥ്യ
    നല്ല ചിന്തനം ഡിയര്‍

    മറുപടിഇല്ലാതാക്കൂ
  7. നമ്മുടെ ഒക്കെ ഇന്നലെകളെയും നലെകളെയും കരുതലോടെ ഓര്‍മപ്പെടുത്തുന്ന ഒരു കടലാസ് ...കലണ്ടര്‍ നല്ല ഭാവന ..

    മറുപടിഇല്ലാതാക്കൂ
  8. നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
    കാലം കൊഴിയുമ്പോള്‍ ....എന്റെ ആയുസിന്റെ ആകെ ദിനങ്ങളില്‍ ഓരോ ദിനങ്ങളും അവസാനിച്ചു കൊണ്ടിരിക്കുന്നു .അതായത്‌ എന്റെ മരണം എന്നോട് അടുത്ത് കൊണ്ടിരിക്കുന്നു എന്ന സത്യവും ഈ കലണ്ടര്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാത്തിനും നന്ദി .ഇനിയും ഉണ്ടാകട്ടെ പുതിയ എഴുത്തുകള്‍ .

    മറുപടിഇല്ലാതാക്കൂ
  9. ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യമാണ് ?

    മറുപടിഇല്ലാതാക്കൂ
  10. എത്ര ഭാവനാ പൂര്‍ണമായ വരികള്‍ ..
    കലണ്ടറില്‍ ഓരോ അക്കങ്ങളിലും ഓരോ
    ചരിത്രങ്ങള്‍ തേടുന്നത് പോലെ ഓരോ വരികളിലും
    ഓരോ അര്‍ഥങ്ങള്‍ തേടുന്ന കവിത...അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  11. ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആര്???
    നന്നായിരിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍, മുഖങ്ങള്‍...

    വ്യത്യസ്തമായ ഈ നല്ല കവിതക്കെന്റെ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  13. ഇനിയും ഉണ്ടാകട്ടെ പുതിയ എഴുത്തുകള്‍ .

    മറുപടിഇല്ലാതാക്കൂ
  14. ഇന്ന് ഞാന്‍ നാളെ നീ ......നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  15. ആയുസ്സിന്റെ കണക്കു പുസ്തകമായ കലണ്ടര്‍ ഒരു നല്ല കവിതയില്‍ ആദ്യമായാണ്‌ കാണുന്നത്. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  16. കലണ്ടറിൽ അടയാളപ്പെടുന്ന കാലം കവിതയിലും നന്നയി അടയാളപ്പെടുത്തിയിരിക്കുന്നു...
    :)

    മറുപടിഇല്ലാതാക്കൂ
  17. കലണ്ടറിൽ വരച്ചിട്ട കവിത നന്നായിരിക്കുന്നു, എന്നാൽ ആ തലവാചകത്തിൽ എന്തിനാണ് കവിത എന്ന് ചേർത്തത്? അതും ഇംഗ്ലീഷിൽ!

    മറുപടിഇല്ലാതാക്കൂ
  18. മനസ്സിൽ തട്ടിയ എഴുത്തു. കാരണം 2000 മുതലുള്ള കലണ്ടറുകൾ ഞാനെന്റെ മുറിയിൽ സൂക്ഷിച്ചിറ്റുണ്ട്, വെറുതേ അതൊക്കെ മറിച്ചു നോക്കുമ്പോൾ ഓരോ അക്കത്തിനും ഓരോ കഥകൾ എന്നോട് പറയാനുണ്ടാകും....!

    മറുപടിഇല്ലാതാക്കൂ
  19. നല്ല വരികൾ. അഭിനന്ദനങ്ങൾ

    എല്ലാ കലണ്ടറുകൾക്കും ഒരുപാട് പറയാനുമുണ്ട്...
    മറക്കാൻ, ഓർമ്മിയ്ക്കാൻ, മറന്നിട്ടും ഓർമ്മിയ്ക്കാൻ, ഓർമ്മിച്ചിട്ടും മറക്കാൻ....... ഓരോ കലണ്ടറും നോക്കി ചിരിയ്ക്കുന്നതാരായിരിയ്ക്കും? കാലമോ അതോ ചരിത്രമോ.....

    മറുപടിഇല്ലാതാക്കൂ
  20. ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യമാണ് ? അതൊരു ചോദ്യം തന്നാണ് ട്ടോ ?
    കവിത നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  21. കൊഴിഞ്ഞ ഇന്നലെകലുടെയും വരാനിരിക്കുന്ന നാളെകളുടെയും ഇടയില്‍ അര്‍ഥമില്ലാത്ത ജീവിതം പോലെ ഇന്ന്‍..

    എങ്കിലും നമുക്ക് പ്രത്യാശിക്കാം, ചരിത്രമെഴുതുന്നവരുടെ വിരല്പാടുകള്‍ അക്കങ്ങളെ തെടിയെത്തും എന്ന്..
    നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  22. തികച്ചും മൌലികമായ ചിന്തകള്‍.
    നന്നായിരിക്കുന്നു ഡ്രീംസ്.

    മറുപടിഇല്ലാതാക്കൂ
  23. ഇഷ്ടപ്പെട്ടു, വളരെ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  24. കവിത നന്നായി അനുഭവപ്പെട്ടു. നിയുക്തമായ നിയോഗങ്ങൾ എന്നത് അനാവശ്യമായി തോന്നി. നിയോഗങ്ങൾ എന്നു മതി എന്ന് തോന്നുന്നു
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  25. അവസാനത്തെ ആ പാരഗ്രാഫ്‌ വളരെ ഇഷ്ടമായി :)

    മറുപടിഇല്ലാതാക്കൂ
  26. ചുവപ്പിനും കറുപ്പിനുമിടയില്‍ ശൂന്യതയുടെ കളങ്ങളില്‍......
    കവിത ഇഷ്ടായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. @ vani

    വ്യത്യസ്തമായ ഒരു കവിത എന്ന് ആദ്യം പറഞ്ഞ വാണി ..നന്ദി ....:)
    @ prabha

    അതേ ചേച്ചി വിരിഞ്ഞതു കൊഴി ഞ്ഞു പോവണം അത് ഒരു നിയോഗമാണ്
    @ ചന്തു നായർ
    ആരാണ് അടയാളപ്പെടുത്തുന്നു എന്നത് അല്ല ആരെയാണ് അടയാളപ്പെടുത്തുന്നു എന്നതാണ് പ്രധാനം
    നന്ദി അങ്കിള്‍

    @ Pradeep Kumar

    വരികള്‍ ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം
    @ പട്ടേപ്പാടം റാംജി സര്‍
    കഴിഞ്ഞു പോയതില്‍ ശൂന്യത ഉണ്ടെങ്കില്‍ ഇനി ആരെങ്കിലും അത് നികത്തുമോ എന്ന് എനിക്ക് സംശയമില്ല .
    പ്രകൃതി കരുതി വെച്ചത് കാലം കാണിച്ചു തരും ....എനിക്ക് പ്രതീക്ഷയുണ്ട്
    @ ജീ . ആര്‍ സര്‍ ..

    ഈ അഭിപ്രയായത്തിനു സന്തോഷം
    @ Pradeep paima

    നമ്മുടെ ഒക്കെ ഇന്നലെകളെയും നലെകളെയും കരുതലോടെ ഓര്‍മപ്പെടുത്തുന്ന ഒരു ചുവരെഴുത്ത് ...
    നന്ദി
    @saBEen* കാവതിയോടന്‍)
    എന്റെ മരണം എന്നോട് അടുത്ത് കൊണ്ടിരിക്കുന്നു എന്ന സത്യവും ഈ കലണ്ടറിലുടെ എണുന്നു.

    നന്ദി സന്തോഷം
    @ keraladasanunni
    @മുനീര്‍ തൂതപ്പുഴയോരം
    @ നമ്മുടെ ലോകം ..
    @ പാവത്താൻ .
    @ വേണുഗോപാല്‍
    നന്ദി മാഷെ

    മറുപടിഇല്ലാതാക്കൂ
  28. @കുഞ്ഞൂസ്(Kunjuss)
    നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍...
    മുഖങ്ങള്‍ മാഞ്ഞു പോവില്ല,
    അകന്നു പോവുന്നെയുള്ളൂ ...
    ഈ ആശംസകള്‍ വളരെ സന്തോഷം തരുന്നുണ്ട്
    @subanvengara-സുബാന്‍വേങ്ങര
    @ faisalbabu
    @ Shukoor പറഞ്ഞു...
    @ നികു കേച്ചേരി പറഞ്ഞു...
    @ mini//മിനി ടീച്ചറെ പറഞ്ഞു... എന്നാൽ ആ തലവാചകത്തിൽ എന്തിനാണ് കവിത എന്ന് ചേർത്തത്? അതും ഇംഗ്ലീഷിൽ!
    ആ തല വാചകം മാറ്റിട്ടോ ...നന്ദി
    @ അന്ന്യൻ പറഞ്ഞു...
    കലണ്ടറുകൾ വെറുതേ മറിച്ചു നോക്കുമ്പോൾ ഓരോ അക്കത്തിനും ഓരോ കഥകൾ അല്ല നൂറു നൂറു കഥകള്‍ നമ്മോടു പറയാനുണ്ടാകും....!
    @ Echmukutty
    എല്ലാ കലണ്ടറുകൾക്കും ഒരുപാട് പറയാനുമുണ്ട്...
    മറക്കാൻ, ഓർമ്മിയ്ക്കാൻ, മറന്നിട്ടും ഓർമ്മിയ്ക്കാൻ, ഓർമ്മിച്ചിട്ടും മറക്കാൻ....... ഓരോ കലണ്ടറും നോക്കി ചിരിയ്ക്കുന്നതാരായിരിയ്ക്കും? കാലമോ അതോ ചരിത്രമോ.....

    ഈ വാക്കുകള്‍ക്ക് എന്റെ അടിവര
    @ kochumol(കുങ്കുമം) പറഞ്ഞു...
    @സേതുലക്ഷ്മി പറഞ്ഞു...
    എനിക്കും പ്രതീക്ഷയുണ്ട്
    @കുസുമം ആര്‍ പുന്നപ്ര
    ചേച്ചി സന്തോഷം
    @Bhanu Kalarickal ...
    ഭാനു ....:)
    @ ശ്രീ
    :)
    @വിധു ചോപ്ര പറഞ്ഞു... കവിത നന്നായി അനുഭവപ്പെട്ടു. നിയുക്തമായ നിയോഗങ്ങൾ എന്നത് അനാവശ്യമായി തോന്നി. നിയോഗങ്ങൾ എന്നു മതി എന്ന് തോന്നുന്നു



    വിധു ....ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് തന്നെ നമ്മളില്‍ നിയുക്തമായ ഓരോ നിയോഗമാണ് ഈ ജീവിതവും കാലംവും എല്ലാം അത് കൊണ്ട് തന്നെ ആ വാക്ക് മനപൂര്‍വ്വം ചേര്‍ത്ത് വെച്ചത്

    മറുപടിഇല്ലാതാക്കൂ
  29. @umesh pilicode പറഞ്ഞു...
    അവസാനത്തെ ആ പാരഗ്രാഫ്‌ എന്ത് വന്നാലും പിന്‍ കുറിപ്പിന്റെ അത്ര വരില്ലാട്ടോ ....:)
    @the man to walk with ......:)

    മറുപടിഇല്ലാതാക്കൂ
  30. യുഗയുഗാന്തരങ്ങളായി
    തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
    പങ്കായത്തിനു കുറുകെ മാത്രം
    ചില ചുവന്ന അടിവരകള്‍
    അങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

    നല്ല വരികള്‍ കേട്ടാ

    മറുപടിഇല്ലാതാക്കൂ
  31. "...ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യം.."

    ഒന്നു ശ്രമിച്ചു നോക്ക് മാഷേ..!!

    കവിത ഇഷ്ട്ടായീട്ടോ.
    ആശംസകളോടെ പുലരി

    മറുപടിഇല്ലാതാക്കൂ
  32. കിടിലൻ... ഇനിയുള്ള കളങ്ങളിൽ മുല്ലപ്പൂക്കളെ മാത്രം നിറക്കാനാകട്ടെ വിധി...

    മറുപടിഇല്ലാതാക്കൂ
  33. ആര്‍ക്കാകും ആ ശൂന്യമായ കളങ്ങള്‍ നിറയ്ക്കാന്‍... നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  34. ഇഷ്ടായി.
    വരാനിരിക്കുന്നവയുടെ ചോരവീണാണോ
    ഇടത്തേക്കള്ളി എന്നേക്കുമായി ചുമന്നു പോയത്?

    മറുപടിഇല്ലാതാക്കൂ
  35. ആശയങ്ങളോട് തീര്‍ത്തും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  36. ഒരുപാടിഷ്ടപെട്ടു വരികള്‍ .. മനോഹരമായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  37. നല്ല ഭാവന !മനോഹരമായ വരികള്‍ !അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  38. നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
    കാലം കൊഴിയുമ്പോള്‍
    മുല്ലപൂവ് വിരിയിച്ച വിപ്ലവ-
    വസന്തങ്ങളുടെ ചുവരെഴുത്തുകള്‍ പോലെ
    പോയവര്‍ഷത്തിലെ കലണ്ടറില്‍ ബാക്കിയാവുന്ന
    ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരാണ് ?

    മറുപടിഇല്ലാതാക്കൂ
  39. വ്യത്യസ്തമായ ചിന്തകള്‍ അക്ഷരങ്ങളില്‍ പകര്‍ത്തിയിരിക്കുന്നു.. ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  40. നല്ല കവിത..
    ഒത്തിരി ഇഷ്ടായി..

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  41. vithyasthamaya oru theme.vithyasthamaya avatharanam..... pinne ozhinja kolangalil njan charithramezhuthano?
    ....aasamsakal...

    മറുപടിഇല്ലാതാക്കൂ
  42. കലണ്ടറിനെ നോക്കി കവിത ഉണ്ടാക്കി അല്ലെ :) നല്ല ചിന്തകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  43. അജ്ഞാതന്‍2012, ജനുവരി 13 12:09 PM

    ഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  44. നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
    കാലം കൊഴിയുമ്പോള്‍
    മുല്ലപൂവ് വിരിയിച്ച വിപ്ലവ-
    വസന്തങ്ങളുടെ ചുവരെഴുത്തുകള്‍ പോലെ
    പോയവര്‍ഷത്തിലെ കലണ്ടറില്‍ ബാക്കിയാവുന്ന
    ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യമാണ് ?എഴുതിച്ചേര്‍ക്കാന്‍ പലരുമുണ്ട് പക്ഷേ എഡിറ്റ് ചെയ്യാന്‍ പറ്റിയൊരാളെ ആണ് ആവശ്യം...
    കവിത കാലികപ്രസക്തം.

    മറുപടിഇല്ലാതാക്കൂ
  45. ഒരു കലണ്ടറില്‍ നിന്നും ഇത്ര ഭംഗിയുള്ള ഒരു കവിത രചിച്ച കവിക്ക്‌ നമസ്ക്കാരം...വളരെ ഇഷ്ടപ്പെട്ടു...ആസ്വദിച്ചു..

    മറുപടിഇല്ലാതാക്കൂ
  46. കലണ്ടറിൽ, അക്കങ്ങളും അടിവരകളുമാകാതെ കൊഴിഞ്ഞ് തീരുന്ന കോടിക്കണക്കണക്കിന് നിസാരരെ ഓർത്ത്........
    “കവിതയിൽ സത്യമുണ്ട്,സന്ദേശമുണ്ട്” ആശംസകൾ...........

    മറുപടിഇല്ലാതാക്കൂ
  47. നല്ല ആശയം.........നല്ല എഴുത്തു...... കൊള്ളാം........

    മറുപടിഇല്ലാതാക്കൂ
  48. നല്ല ആശയം, വേറിട്ട ചിന്ത, നല്ല വരികള്‍ ഒത്തരി അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  49. കാലം ചതുരംഗം കളിക്കുന്ന കലണ്ടര്‍.
    എന്റെ കാലാളുകള്‍ എവിടെയാണ്‌ പിടഞ്ഞു വീണത്.

    മറുപടിഇല്ലാതാക്കൂ
  50. നല്ല ആശയം തന്നെയാണ്. ആരൊക്കെയാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നതെന്ന് ആർക്കും പറയാനാവില്ല. കൊഴിയുന്നനേരം കളത്തിൽ ചുവന്ന വരയിടാം.....

    മറുപടിഇല്ലാതാക്കൂ
  51. എത്ര കാലം കഴിഞ്ഞാലും ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
    വെറുതെ മറിച്ചുനോക്കാവുന്ന ഒരു നല്ലൊരു ഉപാധിയാണല്ലോ കലണ്ടർ....!

    മറുപടിഇല്ലാതാക്കൂ
  52. കലണ്ടറിനെ കുറിച്ചൊരു കവിത ഞാനും ആദ്യായിട്ടാ വായിക്കുന്നത്. നല്ല ആശയം..ഇഷ്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  53. ഒരുപാട് നാളായി കണ്ടിട്ട്. സൈബർജാലകം വഴിയാണു മിക്കവരുടേയും ബ്ലോഗിൽ ഞാൻ എത്താറുള്ളത്. അവിടെ ഞാൻ കണ്ടില്ല. സുഖമെന്ന് കരുതുന്നു.

    കവിത എന്നത്തേയും പോലെ മനോഹരം.ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  54. നല്ല ആശയം, നല്ല വരികൾ, നല്ല കവിത..

    ആശംസകൾ..
    ഈ വർഷത്തെ കലണ്ടറിൽ നല്ല ഓർമ്മകൾ മാത്രം പതിയെട്ടെ..:)

    മറുപടിഇല്ലാതാക്കൂ
  55. ആശയം ഓര്‍മ്മയില്ലെങ്കിലും മുമ്പ് കലണ്ടറിനെപ്പറ്റി ഒരെഴുത്ത് എവിടെയോ വായിച്ചതായ് ഓര്‍മ്മ :)

    മറുപടിഇല്ലാതാക്കൂ
  56. പോയവര്‍ഷത്തിലെ കലണ്ടറില്‍ ബാക്കിയാവുന്ന
    ശൂന്യമായ കളങ്ങളില്‍
    ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
    ആരെന്ന ചോദ്യമാണ് ?
    നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  57. താങ്കളുടെ കവിത വായിച്ചു താഴെവരും കുറിപ്പ് തയ്യാറാക്കി
    പോസ്റ്റു ചെയ്വാന്‍ പോയപ്പോള്‍ കവിതയും കാണാനില്ല ഒപ്പം കവിയും
    പെട്ടന്നതൊരു ബ്ലോഗാക്കി പോസ്റ്റു ചെയ്തു
    വീണ്ടും കണ്ടുമുട്ടി ആ മനോഹര കവിത
    എന്റെ പ്രതികരണം ചെര്‍ക്കട്ടെയിവിടെ
    ഒപ്പം എന്റെ പോസ്റ്റിന്റെ ലിങ്കും <a href="httphttp://kochubabuvintekurippukal.blogspot.in/2012/02/p-icture-cred-it.html>
    നഷ്ടമായൊരു കവിതയും ഒരു പ്രതികരണക്കുറിപ്പും</a<>/>


    കടന്നുപോകുന്നവര്‍
    തങ്ങള്‍ തന്‍ ചരിത്രം കോറിയിടട്ടെ
    ശേഷിച്ചിരിക്കുന്ന നാം
    നമ്മള്‍ തന്‍ കാല ശേഷം
    വരും തലമുറക്കായും
    ഇന്നുള്ളവര്‍ക്കായും കുറിക്കട്ടെ
    ശേഷിക്കും ചരിത്രം
    ആ കളങ്ങളില്‍."

    മറുപടിഇല്ലാതാക്കൂ
  58. കലണ്ടര്‍ കവിത വായിച്ച എല്ലാവര്ക്കും ഒറ്റവാക്കില്‍ നന്ദി പറയുന്നു

    മറുപടിഇല്ലാതാക്കൂ