Ind disable

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

പ്രണയഗീതം

എങ്കിലും പ്രിയ സഖി...
പ്രണയാര്‍ദ്രമായി തുടിക്കുന്ന
എന്‍മനസ്സില്‍ നിന്ന് 
ഹൃദയാര്‍ദ്രമാം
ഒരു പ്രണയഗീതം
 

മണ്‍തരികളില്‍ കോറിയിട്ട
പ്രണയാക്ഷരങ്ങള്‍ പ്രകൃതിയില്‍
പരാഗരേണുവായി
പടര്‍ന്നു

എന്റെ ഹൃദയമഷിയില്‍ ചാലിച്ചു 
ഞാനെഴുതുന്ന പ്രണയാക്ഷരങ്ങള്‍
നീ വായിക്കുമോ?
എങ്കിലും സഖി ഞാന്‍ കുറിക്കട്ടെ !

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

തീക്ഷ്ണവും തീവ്രവുമായ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ
ഉള്ളംകൈയിലോരുക്കി നിര്‍ത്തുന്നു  ഓമനേ ..
ആത്മാവില്‍ അലിഞ്ഞു ജീവനാ
ഡികള്‍  
ത്രസിപ്പിക്കുമൊരു
ആത്മഗീതവും
അനുരാഗവികാരത്തിന്റെ അനുഭൂതികളില്‍ 
അദൃശ്യമായൊരു ആത്മരാഗവും 
പിന്നെ,
ഈ കപടലോകത്ത്
തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !

നമ്മള്‍
അന്യോന്യം നിശബ്ദമായി 
കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍
എന്‍റെ ആയിരം മിഴികളാല്‍ ക്ഷണിക്കുന്നു
നിന്നെ ഞാന്‍ പ്രിയ സഖി.....

മാനത്തെ മഴമേഘ
ക്കാടുകള്‍
തമ്മില്‍ പ്രണയിക്കുമ്പോള്‍
നിന്റെ കണ്ണില്‍ വിരിയുന്ന നാണം
എന്റെ ആത്മാവിന്റെ
ഉമ്മറപ്പടിയിലൊരു-
നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

നിന്റെ ഉടലിലെ മാംസളമായ
വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല

നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
അസ്തമയത്തില്‍ പോലും
സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
ഞാനൊരു
വാഗ്ദത്വത്തമായിരിക്കും !!.

67 അഭിപ്രായങ്ങൾ:

  1. തികച്ചും പൈങ്കിളി ......
    ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് ഏതോ ഒരു പ്രണയ നിലാവില്‍ പത്തു നിമിഷം കൊണ്ട് എഴുതിയതാണ് ... ...
    പിന്നെ കൂടുതല്‍ എഡിറ്റിംഗ് ഒന്നും നടത്താതെ പോസ്റ്റ്‌ ചെയ്യുന്നു ...
    വായിച്ചു അഭിപ്രായം എന്ത് തന്നെ ആവട്ടെ പറയാതെ പോവരുത് .

    മറുപടിഇല്ലാതാക്കൂ
  2. ഈ കപടലോകത്ത്
    തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
    കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും

    വാലന്റൈൻസ് ദിന ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടീച്ചറെ നന്ദി

      എന്റെയും വാലന്റൈൻസ് ദിനആശംസകൾ

      ഇല്ലാതാക്കൂ
  3. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .
    :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവന്തിക ഭാസ്ക്കര്‍ നന്ദി,
      സന്തോഷം ഈ ചിരിക്ക്

      ഇല്ലാതാക്കൂ
  4. കൊള്ളാം..
    "നിന്നിലെ ചൂരും വറ്റി വരണ്ടു"...
    ഇതാണ് പ്രണയം.....

    Happy valentines day my dear...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ലോകവും നിന്റെ ലോകവും ചേര്‍ന്ന് നമ്മുടെ ലോകം .........
      വാലന്റൈൻസ് ദിനആശംസകൾ

      ഇല്ലാതാക്കൂ
  5. നിന്റെ ഉടലിലെ മാംസളമായ
    വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല
    നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
    അസ്തമയത്തില്‍ പോലും
    സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
    ഞാനൊരുവാഗ്ദത്വത്തമായിരിക്കും !!.

    Happy valentines day ...dear.

    മറുപടിഇല്ലാതാക്കൂ
  6. പൈങ്കിളിയുടെ നിര്‍വചനം എന്ത് എന്ന് ചോദിക്കേണ്ടിവരുന്നു ഡ്രീംസ്.. അത്രക്ക് പൈങ്കിളി എന്ന് പറയാന്‍ കഴിയുമോ? അതാണ് നിര്‍‌വചനം ചോദിക്കേണ്ടിവരുമെന്ന് പറഞ്ഞത്.. നല്ല വരികള്‍.. പ്രണയദിനാശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനോരാജ് ..ഈ കവിതയില്‍ എന്റെ സ്വപ്നങ്ങള്‍ ആണ് എഴുതാന്‍ ശ്രമിച്ചത്‌ ...പലതും നടക്കാത്ത സ്വപനം ....അത് കൊണ്ട് മാത്രം ഇത് പൈങ്കിളി എന്ന് നിര്‍വചനം കൊടുകേണ്ടി വന്നത് ...Thanks
      Happy valentines day

      ഇല്ലാതാക്കൂ
  7. ഇഷ്ടപ്പെട്ടു...
    ആദ്യമായി പ്രണയലേഖനം എഴുതിയത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു.അതിൽ ഞാനൊരു കവിത ഇതുപൊലെ ഒന്ന് എഴുതിയിരുന്നു. ആ കാലഘട്ടത്തിലേക്കൊരിക്കൽ കൂടി എന്നെ കൂട്ടിക്കൊണ്ടു പോയി ഈ കവിത. എന്റെ കാവ്യ മേഖലയിലെ എഴുത്താണിയുടെ മുനയൊടിഞ്ഞതും അന്നു തന്നെയാണ്‌.എന്റെ അമ്മ കയ്യോടെ അത് പിടികൂടി.പിന്നീട് അതു വലിയ പ്രശ്നമാക്കി . അതു തന്നെയാണെന്റെ അവസാനത്തെ പ്രണയലേഖനവും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇക്കാ .....
      പലപ്പോഴും ആദ്യം എഴുതുന്നത്‌ അല്ലെങ്കില്‍ എഴുതി കൊടുക്കുനത് പ്രണയലേഖനം തന്നെ ആവും ഞാനും അത് പോലെ തന്നെ.എനിക്ക് വേണ്ടി അല്ല എന്നെ ഉള്ളു .സുഹൃത്തിനു വേണ്ടിആയിരുന്നു ..

      ഇല്ലാതാക്കൂ
  8. "ഈ കപടലോകത്ത്
    തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
    കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !"
    --------------------------------------------------------------------
    ഒന്ന് കണ്ടിട്ട് കണ്ണടക്കണം.
    ആശംസകള്‍!
    പുഞ്ചപ്പാടം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജോസെലെറ്റ്‌ എം ജോസഫ്‌ ..thanks

      എന്റെയും അതേ ആഗ്രഹം ആണ് മുകളില്‍ പറഞ്ഞത് ..നടക്കാത്ത മോഹം ...

      ഇല്ലാതാക്കൂ
  9. പ്രണയ ദിനത്തിലെ ഈ പ്രണയ കവിത അസ്സലായി

    മറുപടിഇല്ലാതാക്കൂ
  10. ഇപ്പോഴത്തെ പ്രണയദിനങ്ങള്‍ക്ക്‌ അത്ര ഉഷാറില്ലാത്തിനാലാകാം രണ്ടു കൊല്ലം മുന്‍പത്തെ പോസ്റെണ്ടി വന്നത് എന്ന് തോന്നുന്നു.
    പ്രണയദിനാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പട്ടേപ്പാടം റാംജി സര്‍ ,
      രണ്ടു വര്ഷം മുന്‍പ്പ് എഴുതിയത് ഇനി പോസ്റ്റ്‌ ചെയ്തില്ല എങ്കില്‍ ഒരികളും പോസ്റ്റ്‌ ചെയ്യാന്‍ കഴില്ല എന്ന തോനലില്‍ നിന്നാണ് അങ്ങനെ എഴുതിയത്

      ഇല്ലാതാക്കൂ
  11. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

    good
    Mahakapi Wayanadan

    മറുപടിഇല്ലാതാക്കൂ
  12. ‘കുറച്ചുനാൾ മുമ്പെഴുതിയത് ഒന്നുകൂടി വായിച്ച് എഡിറ്റ് ചെയ്യാതെയും, തെറ്റുകൾ തിരുത്താതെയും പോസ്റ്റ് ചെയ്ത‘തിന് നല്ല ചൂരൽവടികൊണ്ട് എന്റെവകയായി താങ്കളുടെ തുടയിൽ നല്ല രണ്ടുമൂന്ന് അടി സമ്മാനിക്കുന്നു. ഈ സദുദ്ദേശകവിത നല്ലതുപോലെ രൂപപ്പെടുത്തി വീണ്ടും പോസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വി.എ || V.എ ചേട്ടാ ,

      അങ്ങനെ അല്ല ഞാന്‍ ഉദേശിച്ചത് .രണ്ടു വര്ഷം മുന്‍പ്പ് ഉണ്ടായിരുന്ന പ്രണയ സങ്കല്‍പ്പമല്ല ഇന്ന് ഉള്ളത് .അത് കൊണ്ട് തന്നെ ഈ കവിത വീണ്ടും കൂടുതല്‍ എഡിറ്റ്‌ ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഇല്ല ,എന്റെ പരിതിയില്‍ നിക്കുന്നില്ല ക്ഷമിക്കുമല്ലോ
      എനില്‍ എന്ത് തെറ്റ് കണ്ടാലും ചൂരല്‍ കഷായം എപ്പൊഴും നടത്താം ..ആ നല്ല മനസിന്‌ നമസ്കാരം

      ഇല്ലാതാക്കൂ
  13. "മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് ."

    ഈ വരികൾ കൂടുതൽ ഇഷ്ടമായി.....:)

    പിന്നെ

    "നിന്റെ ഉടലിലെ മാംസളമായ
    വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല
    നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
    അസ്തമയത്തില്‍ പോലും
    സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
    ഞാനൊരുവാഗ്ദത്വത്തമായിരിക്കും !!."

    ഇതാണ് മാംസനിബദ്ധമല്ലാത്ത പ്രണയം.

    കൊള്ളാം..:)

    മറുപടിഇല്ലാതാക്കൂ
  14. സുഖകരമായ വരികൾ. പ്രണയവരികളിൽ പൈങ്കിളി ചേക്കേറുന്നത് സ്വാഭാവികമാണ്, എങ്കിലും കുറച്ച് എഡിറ്റു ചെയ്താൽ കൂടുതൽ നന്നാവുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് ." - നന്നായി പ്രണയകവിത

    മറുപടിഇല്ലാതാക്കൂ
  16. പ്രണയ കവിത വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  17. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് ....

    ആ വിളക്ക് എന്നും കത്തിക്കൊണ്ടിരിക്കട്ടേ...!

    മറുപടിഇല്ലാതാക്കൂ
  18. വീണ്ടും എന്നിൽ പ്രണയം നിറച്ചു..!
    എനിക്കുവയ്യ..! ഞാനിന്നു പ്രേമിച്ചുചാവും...!!

    ആശംസകൾ കൂട്ടുകാരാ..!!

    മറുപടിഇല്ലാതാക്കൂ
  19. അദൃശ്യമായൊരു ആത്മരാഗവും
    പിന്നെ,
    ഈ കപടലോകത്ത്
    തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
    കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !

    മറുപടിഇല്ലാതാക്കൂ
  20. പൈങ്കിളി എന്നൊരു മുൻ കൂർ ജാമ്യം ആവശ്യമില്ല. പൈങ്കിളി മധുര മധുരമായി പാടുന്നതും കൂടിയാണ് ജീവിതം.....ഒരു നോട്ടത്തിൽ ഒരു വാക്കിൽ ഒരു കവിതയിൽ എല്ലാം....

    വരികൾ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേച്ചി , എന്നില്‍ നിന്ന് ഇത് പോലെ ഒന്ന് എന്നെ അറിയുന്നവര്‍ ഒന്നും പ്രതീക്ഷിക്കില്ല ,അത് കൊണ്ടാണ് പൈങ്കിളി എന്ന പറഞ്ഞത്
      സന്തോഷം

      ഇല്ലാതാക്കൂ
  21. മറുപടികൾ
    1. നിന്റെ ഉടലിലെ മാംസളമായ
      വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല
      നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
      അസ്തമയത്തില്‍ പോലും
      സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
      ഞാനൊരുവാഗ്ദത്വത്തമായിരിക്കും !!. “പ്രണയമുള്ള കവിത.പ്രണയത്തിന്റെ അർഥതലങ്ങൾ സമ്പൂർണ്ണമായി ഉൾചേർന്ന കവിത.” ഇത്തരം കവിതകൾ ഞാൻ മനസ്സിൽ എഴുതാറുണ്ട്. മറവിയുടെ മാറാല അത് മായിക്കാറുമുണ്ട്. പിന്നെയും ഞാൻ എഴുതും...... അക്ജ്ജാത കരങ്ങൾ അത് മായിച്ച് കൊണ്ടേയിരിക്കുന്നു.....

      ഇല്ലാതാക്കൂ
  22. നന്നായിരിക്കുന്നൂ....ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  23. നിന്റെ ഉടലിലെ മാംസളമായ
    വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല
    നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
    അസ്തമയത്തില്‍ പോലും
    സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
    ഞാനൊരുവാഗ്ദത്വത്തമായിരിക്കും !!. “പ്രണയമുള്ള കവിത.പ്രണയത്തിന്റെ അർഥതലങ്ങൾ സമ്പൂർണ്ണമായി ഉൾചേർന്ന കവിത.” ഇത്തരം കവിതകൾ ഞാൻ മനസ്സിൽ എഴുതാറുണ്ട്. മറവിയുടെ മാറാല അത് മായിക്കാറുമുണ്ട്. പിന്നെയും ഞാൻ എഴുതും...... അക്ജ്ജാത കരങ്ങൾ അത് മായിച്ച് കൊണ്ടേയിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  24. നിന്റെ ഉടലിലെ മാംസളമായ
    വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല
    നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
    അസ്തമയത്തില്‍ പോലും
    സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
    ഞാനൊരുവാഗ്ദത്വത്തമായിരിക്കും !
    ആശംസകള്‍ നേരുന്നു :)

    മറുപടിഇല്ലാതാക്കൂ
  25. നിന്നെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല
    എഴുതിയാല്‍ മായിക്കുന്ന കടല്‍ തീരങ്ങളും തിരകളും
    മരുഭൂമിയിലെ കാറ്റും ഉള്ളപ്പോള്‍, എന്റെ മനസ്സില്‍ മാത്രം
    കുറിച്ചിടുന്നു എങ്കിലും നീ അറിയുന്നുവോ എന്ന് എനിക്കറിയില്ല ,പ്രണയമേ

    മറുപടിഇല്ലാതാക്കൂ
  26. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

    nalla varikal

    മറുപടിഇല്ലാതാക്കൂ
  27. പ്രണയം ഒരു നിമിഷം മതി തുടങ്ങാന്‍ ഒരു നിമിഷം മതി ഓടുന്ഗാനും അതെന്നെ

    നമ്മള്‍ അന്നോന്യം നിശബ്ധമായി
    കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍
    എന്‍റെ ആയിരം മിഴികളാല്‍ ക്ഷണിക്കുന്നു
    നിന്നെ ഞാന്‍ പ്രിയ സഖി.....

    മറുപടിഇല്ലാതാക്കൂ
  28. ഒരു കണ്‍ഫ്യൂഷന്‍ ഞാന്‍ കണ്ടു. തുടങ്ങിയത്‌ ഈണത്തില്‍ ചൊല്ലാന്‍ പാകത്തില്‍ ഒരു പ്രണയഗാനം. പക്ഷേ പിന്നീട്‌ അത്‌ വഴിമാറി കവിതയിലേക്ക്‌. ആദ്യവരികളുടെ രൂപത്തില്‍ തുടര്‍ന്നാല്‍ പ്രു ഗാനം ആവും. അല്ലെങ്കില്‍ ഒന്നു കൂടി മുറിച്ച്‌ മിനുക്കി കവിതയാക്കുക.

    മറുപടിഇല്ലാതാക്കൂ
  29. ഇഷ്ടപ്പെട്ടു. നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  30. ഡാ പൈങ്കു, നിന്റെ പൂങ്കുല-ക്കവിത കൊള്ളാലോ.

    ഹും!
    ചുമ്മാതല്ല നിനക്ക് പെണ്ണ് കിട്ടാത്തത് !!

    മറുപടിഇല്ലാതാക്കൂ
  31. "തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
    കളങ്കമില്ലാപ്രണയവും" അതൊക്കെയൊരു മിത്തല്ലേ ഈ കാലത്ത്... എഴുതി വെച്ചത് വായിക്കാന്‍ കൊള്ളാം... രസമാണ്....

    അവസാനവരിയില്‍ എന്തോ കുഴപ്പം ഇല്ലേ... "ഞാനൊരുവാഗ്ദത്വത്തമായിരിക്കും !!" രണ്ടു വാക്കുകള്‍ തമ്മില്‍ സ്പേസ് വേണ്ടേ... പിന്നെ വാഗ്ദത്വത്തം അങ്ങനെയൊരു വാക്ക് ഉണ്ടോ...?? വാഗ്ദത്വം എന്ന് എന്ന് കേട്ടിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  32. ഓര്‍മ്മകളെ വളരെ പിറകിലേക്ക് കൊണ്ട് പോയ മനോഹരമായ കവിത.. പ്രണയത്തില്‍ അല്‍പ്പം പൈങ്കിളി ഇല്ലെങ്കില്‍ എന്ത് പ്രണയം?? ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  33. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

    പ്രണയത്തിന്റെ അഗാധ ഭാവ തലങ്ങള്‍ നന്നായി വരച്ചിട്ടു ഈ കവിതയിലൂടെ ..
    കുറച്ചു ലളിതമാക്കി എഴുതിയാല്‍ പൈങ്കിളി ആവുമോ ?
    എന്നാല്‍ അടുത്ത കവിത ആര്‍ക്കും ഒന്നും മനസ്സിലാവാത്ത വിധം എഴുതികൊള്ളൂ !!!!!

    മറുപടിഇല്ലാതാക്കൂ
  34. തീക്ഷ്ണവും തീവ്രവുമായ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ
    ഉള്ളംകൈയിലോരുക്കി നിര്‍ത്തുന്നു ഓമനേ ..


    ഈ വരികള്‍ തികച്ചും അര്തപൂരണം ആണ്
    ബാക്കി ഒക്കെ പൈങ്കിളി തന്നെ

    മറുപടിഇല്ലാതാക്കൂ
  35. അനന്ധവും അന്ധവുമായ രാഗം ഭംഗിയായി പറഞ്ഞു.. കവിതക്ക് ഒരു വായനാസുഖം തോന്നിയിരുന്നു...നല്ല വരികള്‍..

    മറുപടിഇല്ലാതാക്കൂ
  36. നമ്മള്‍ അന്നോന്യം നിശബ്ധമായി
    കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍ ..........

    മറുപടിഇല്ലാതാക്കൂ
  37. നിന്റെ ഉടലിലെ മാംസളമായ
    വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല
    നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
    അസ്തമയത്തില്‍ പോലും
    സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
    ഞാനൊരുവാഗ്ദത്വത്തമായിരിക്കും !!. വരികള്‍ പോലെ തന്നെ.. വറ്റാതിരിക്കട്ടെ പ്രണയം, ആ മനസിലും.

    മറുപടിഇല്ലാതാക്കൂ
  38. ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
    മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

    :)

    മറുപടിഇല്ലാതാക്കൂ
  39. മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് ....നല്ല വരികള്‍

    ശോ വാലന്റൈൻസ് ഡേ ഒക്കെ കഴിഞ്ഞാണല്ലോ ഞാന്‍ കാണണെ....:)

    മറുപടിഇല്ലാതാക്കൂ
  40. പ്രണയത്തിന്റെ ഭാവ തലങ്ങള്‍ നന്നായി വരച്ചിട്ടു ഈ കവിതയിലൂടെ................
    മാനത്തെ മഴമേഘകാടുകള്‍
    തമ്മില്‍ പ്രണയിക്കുമ്പോള്‍
    നിന്റെ കണ്ണില്‍ വിരിയുന്ന നാണം
    എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
    നിലവിളക്ക് കൊള്ളുത്തുന്നുണ്ട് ." - നന്നായി പ്രണയകവിത

    മറുപടിഇല്ലാതാക്കൂ
  41. ഈ പ്രണയ ഗീതം വായിച്ചു അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നു

    മറുപടിഇല്ലാതാക്കൂ