Ind disable

2010, മേയ് 26, ബുധനാഴ്‌ച

കാലം ‍...!!!


ഇന്നലെ പെയ്ത പേമാരിയുടെ
പ്രളയത്തില്‍
കാലത്തിന്റെ പ്രണയവും
സ്വപനങ്ങളും അവളോടെപ്പം
ഒലിച്ചു പോയി .

ഇന്ന് പെയ്യുന്ന
നൂല്‍മഴയിലൊന്നില്‍
കഴുത്ത് കുരുക്കി
ആത്മഹത്യക്കൊരു കാലം

നാളെ പെയ്യുന്ന തീ മഴയുടെ
അഗ്നിയില്‍
ചിതയും ചിതാഭസ്മവും
അസ്ഥിമാടവും
സ്മൃതി മണ്ഡലവും
വിസ്മൃതിയിലാണ്ടു
ദഹിച്ചു വെണ്ണീരാവണം



വാല്‍കഷണം :ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ ‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ......

23 അഭിപ്രായങ്ങൾ:

  1. ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ ‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ...... കൂടെ എന്റെ ജീവിതവും

    മറുപടിഇല്ലാതാക്കൂ
  2. നന്നായി..
    നല്ല വരികൾ..


    കവിത നനഞ്ഞു..
    ഒലിച്ചു പോയില്ല..

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, മേയ് 26 10:11 AM

    ഇന്നത്തെ എന്റെ ആദ്യത്തെ വായന ഈ പോസ്റ്റ്‌ ...നഷ്ട്ട പ്രണയത്തെ ,അതിന്റെ തീവ്രതയെ മനോഹരമായി എഴുതി ....ഓര്‍മകളുടെ അല്പായുസും അവസാന വരികളില്‍ നിഴലിക്കുന്നു ....ആശംസകള്‍
    "മഴയുടെഅഗ്നിയില്‍ചിതയും ചിതാഭസ്മവുംഅസ്ഥിമാടവുംസ്മൃതി മണ്ഡലവുംവിസ്മൃതിയിലാണ്ടുദഹിച്ചു വെണ്ണീരാവണ്ണം "

    മറുപടിഇല്ലാതാക്കൂ
  4. കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ...

    PRATHEEKSHAKAL KARIYATHIRIKKATTE...

    മറുപടിഇല്ലാതാക്കൂ
  5. പ്രണയവും സ്വപ്നങ്ങളും ഒലിച്ച് പോകുമ്പോൾ ....
    മറ്റെരിടത്ത് കിളിർക്കും . തീർച്ച.
    എല്ലാം ഒലിച്ച്പോകാനുള്ളതാണ്.
    നമ്മൾ പോലും.
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  6. കാലമാണു സത്യം, മണ്ണിലലിയും, മഴയും മനസ്സും. തീര്ച്ച.

    മറുപടിഇല്ലാതാക്കൂ
  7. അങ്ങനെ വീണ്ടും തുടരട്ടെ.... അതല്ലേ കാലചക്രം, തുടങ്ങിയടത്ത് തന്നെ വീണ്ടും.

    മറുപടിഇല്ലാതാക്കൂ
  8. വേവലാതി വേണ്ട തളിര്‍ക്കും..!

    മറുപടിഇല്ലാതാക്കൂ
  9. വരികള്‍ നന്നായിട്ടുണ്ട്. നമുക്ക് നാളെയുടെ നല്ല പ്രതീക്ഷകളുമായി കാത്തിരിയ്ക്കാം :)

    മറുപടിഇല്ലാതാക്കൂ
  10. വേദന വരികളില്‍ ജ്വലിച്ചു നില്‍ക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം വിധിക്കപ്പെട്ട ജന്മം ഒരായുസ്സില്‍ അനുഭവിച്ചു തീര്‍ക്കെണ്ടത് കുറഞ്ഞ വരികളില്‍ പറഞ്ഞു കവിത നന്നായിരിക്കുന്നു. പുതിയ പ്രതീക്ഷയുമായ് കാത്തിരിക്കാം നല്ല കാലത്തിനായ്.!

    മറുപടിഇല്ലാതാക്കൂ
  11. തീര്‍ച്ചയായും കാലത്തിന്റെ സ്വപ്നങ്ങള്‍ തളിര്‍‌ക്കാതിരിക്കില്ല. അതിനായി കാത്തിരിക്കാം...

    മറുപടിഇല്ലാതാക്കൂ
  12. നിരാശാഭരിതമായ ഒരു കാമുക ജീവിതത്തെ മൂന്നു ഖണ്ഡികയിൽ നിർവചിച്ചു.

    ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ ജീവിതം ഇപ്പോഴും പായുകയാണല്ലോ അല്ലേ.

    ടൈപ്പിംഗ് പിശകുകൾ നോക്കുക.

    പിന്നെ ക്ലേഷേ ആയോ എന്നു സംശയം. അതിനെ മഴയിലെഴുതി പ്രതിരോധിക്കാൻ ശ്രമിച്ചു.
    എന്നാലും പുതുക്കുക, സങ്കല്പങ്ങളും അവയ്ക്കായി നാം തിരഞ്ഞെടുക്കുന്ന വാക്കുകളും.

    മറുപടിഇല്ലാതാക്കൂ
  13. വരികള്‍ നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  14. ലീവിന് പോകുമ്പോള്‍ കുളിര്‍മഴ
    തിരിച്ചു വരുമ്പോള്‍ തീമഴ.
    അവസാനം....
    രക്തത്തില്‍ മധുരമഴ!
    മൂത്രത്തില്‍ 'കല്ലുമഴ'!
    ഇത് പ്രവാസിമഴ ...
    മഴയോ മഴ... .

    മറുപടിഇല്ലാതാക്കൂ