Ind disable

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

അകലെ..!

ഹേ! ജീവിതമേ നിന്റെ സന്നിധിയില്‍
ഞാന്‍ ഇതാ  വന്നണയുന്നു..
നീ എന്നില്‍ നിന്നകലുകയാണോ ?

കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
നിന്റെ തെളിമ
മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക്‌ നിന്റെ തനിമ
തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ
കുഴിച്ചുമൂടപ്പെട്ട പുഞ്ചിരിയില്‍ നിന്റെ നിഷ്കളങ്കത
തായ് വേരറ്റു  എരിഞ്ഞ  സംസ്കാരത്തിന് നിന്റെ ബീജം
ചവിട്ടി അരഞ്ഞു പോയ  സ്നേഹത്തില്‍ നിന്റെ മാതൃഹൃദയം

ധാര ധാരയായി പെയ്തന്ന  മഴയില്‍
എന്റെ കാല്‍പാടുകള്‍ ഭൂമിയില്‍ പതിയുന്നില്ല
എന്റെ കൈകളില്‍ നിന്ന് ഊര്‍ന്നു പോകുന്നു ഊന്നു വടി 
എന്റെ തിമിരം ബാധിച്ച കണ്ണുകളില്‍
കാഴ്ച മങ്ങുന്നു
എന്റെ ബോധ മണ്ഡലങ്ങള്‍  മറയുന്നു
എന്റെ ഊര്‍ജ്ജ ഉറവ വറ്റി
കൈഞരംമ്പുകള്‍ തളര്‍ന്നു പോയി
ഇടറുന്നു തൊണ്ട വരളുന്നു നാവും
എന്നിട്ടും
ഹേ  ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു


NB:-പഴയ ഒരു കവിത ...

57 അഭിപ്രായങ്ങൾ:

  1. "കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
    പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
    തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
    കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
    നിന്റെ തെളിമ"


    ജീവിതം ദൂരത്തില്‍ അല്ല....ഇതാ അരികത്തു തന്നെ ഉണ്ട്...
    ഒന്ന് കണ്ണ് തുറന്നു ശരിക്കും നോക്കു..

    മറുപടിഇല്ലാതാക്കൂ
  2. എത്ര ശ്രമിച്ചാലും എത്ര മാത്രം ജീവിതത്തെ കരക്ക് അടുപ്പിക്കാന്‍ ശ്രമിച്ചാലും അത് നമ്മളില്‍ നിന്ന് വഴുതി മാരികൊണ്ടേയിരിക്കും

    മറുപടിഇല്ലാതാക്കൂ
  3. എന്തോ.. എനിക്കങ്ങോട്ട് ക്ലിക്കാവുന്നില്ല!

    മറുപടിഇല്ലാതാക്കൂ
  4. വന്നുഅണയുന്നു , ഇത് പോലുള്ള കുറെ കുഞ്ഞി കുഞ്ഞി തെറ്റുകള്‍ കണ്ടു

    മറുപടിഇല്ലാതാക്കൂ
  5. അകലെയാണെന്നറിവ് ഉള്ളിൽ പേറി അടുത്തു തിരയുമ്പോൾ ജീവിതമിടയില്ലേ..
    കവിത പരന്നു എന്നു തോന്നി.

    മറുപടിഇല്ലാതാക്കൂ
  6. @ സ്നേഹ ആദ്യത്തെ അഭിപ്രായത്തിനു ...നന്ദി ...
    @ ആളവന്‍താന്‍ .....ജീവിതം അങ്ങയെ ഒക്കെ ആണ് അത്ര വേഗം ഒന്നം ക്ലിക്ക് ആവില്ല ...നന്ദി
    @ അനീസ .....തെറ്റുകള്‍ തിരുത്തി ..നന്ദി
    @ മുകിൽ ......ജീവിതം ഇവടെ തന്നെ ഉണ്ട് ...ജീവിതത്തെ അറിയാന്‍ ശ്രമിച്ചാല്‍ ആണ് അത് നമ്മളില്‍ നിന്ന് അകലെ ആവുന്നു ..കുറച്ചു പരന്നു പോയി അല്ലെ ........നന്ദി ..അടുത്ത പ്രാവശ്യം ശരിയാക്കാന്‍ ശ്രമിക്കാം ...

    മറുപടിഇല്ലാതാക്കൂ
  7. നഷ്ടപ്പെട്ടതിനൊക്കെ നിന്റെ മുഖച്ഛായ തോന്നും ..അടുത്തുള്ളപ്പോള്‍
    അകലെയുള്ള സൌഭാഗ്യങ്ങളായിരിക്കും മനസ്സില്‍ ,,സ്വാഭാവിക ജീവിതത്തിലെ ഐറണി ...നന്നായി എഴുതി ..

    മറുപടിഇല്ലാതാക്കൂ
  8. എല്ലാറ്റിലും നീയുണ്ട് എന്നിട്ടും നീ ഇല്ലെന്ന തോന്നല്‍ ? അത് ഒരുപാടധികം പ്രതീക്ഷിച്ചിട്ടാണ് ........:)

    മറുപടിഇല്ലാതാക്കൂ
  9. പഴയ കവിതയാണെങ്കിലും വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  10. പഴയതെങ്കിലും നന്നായിട്ടുണ്ട്,

    “കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
    പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
    തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
    കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
    നിന്റെ തെളിമ
    മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക്‌ നിന്റെ തനിമ
    തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ
    കുഴിച്ചുമൂടപ്പെട്ട പുഞ്ചിരിയില്‍ നിന്റെ നിഷ്കളങ്കത
    തായ് വേരറ്റു എരിഞ്ഞ സംസ്കാരത്തിന് നിന്റെ ബീജം
    ചവിട്ടി അരഞ്ഞു പോയ സ്നേഹത്തില്‍ നിന്റെ മാതൃഹൃദയം”

    ഈ വരികള്‍ അങ്ങട്ട് ബോധിച്ചു :)

    മറുപടിഇല്ലാതാക്കൂ
  11. ആതെ ഒരിക്കലും പിടിച്ചു കെട്ടാനാകാത്ത ഒരു യാഗാശ്വം പോലെ ജീവിതം നമ്മിൽ നിന്നും എന്നും ഓടിയകന്നുകൊണ്ടിരിക്കും അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
  12. ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു

    മറുപടിഇല്ലാതാക്കൂ
  13. ഡ്രീംസ്, മനോഹരമായിരിക്കുന്നു...വരികള്‍. എല്ലാം ആത്മാവിനെ സ്പര്‍ശിക്കുന്നു. ജീവിതം ഇങ്ങനെയാണ്. അത് എപ്പോളും പിടിതരാതെ അകലെയാണ്. ഡ്രീമ്സിന്റെ കവിതകളില്‍ എന്നെ ഏറെ സ്വാധീനിച്ച ഒന്നാണീ കവിത.

    മറുപടിഇല്ലാതാക്കൂ
  14. നന്നായി എഴുതി ഡിയര്‍ ........!!
    ഇതു ഞാന്‍ മുമ്പ് കൂട്ടത്തില്‍ വായിച്ചിരുന്നു എന്നു തോന്നുന്നു.......!!
    എന്തായാലും അഭിനന്ദനങ്ങള്‍ .........!!!

    മറുപടിഇല്ലാതാക്കൂ
  15. ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
    പക്ഷേ,
    ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു
    ജീവിതത്തിനോട് പറയുരുതോ ഇങ്ങോട്ട് വരാന്‍..:)
    നല്ല ആശയം .വരികള്‍ ...കുറച്ചു കൂടി ഒതുക്കാമായിരുന്നു....
    എന്നാല്‍ കുറച്ചു കൂടി നന്നാവുമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  16. പ്രിയപ്പെട്ട സുഹൃത്തെ,

    ഇപ്പോള്‍ മരുഭൂമിയില്‍ ജീവിതം അടുത്ത് വന്നു കാണുമല്ലോ.:)ഒരു വഴി അടയുമ്പോള്‍,മറ്റൊരു വഴി തുറക്കും.നിരാശപ്പെടാതെ.:)നന്നായി എഴുതി,കേട്ടോ.

    ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ടു.

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  17. മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക്‌ നിന്റെ തനിമ
    തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ
    കുഴിച്ചുമൂടപ്പെട്ട പുഞ്ചിരിയില്‍ നിന്റെ നിഷ്കളങ്കത
    തായ് വേരറ്റു എരിഞ്ഞ സംസ്കാരത്തിന് നിന്റെ ബീജം
    ചവിട്ടി അരഞ്ഞു പോയ സ്നേഹത്തില്‍ നിന്റെ മാതൃഹൃദയം

    kollam

    മറുപടിഇല്ലാതാക്കൂ
  18. shaanthamaaya manasumayi kannu thurannu nokkuka, jeevitham munnil thanne nilkkunnu.....

    മറുപടിഇല്ലാതാക്കൂ
  19. ജീവിതം തിരഞ്ഞു കണ്ടുപിടിച്ചാല്‍ അറിയിയ്ക്കണേ :)

    മറുപടിഇല്ലാതാക്കൂ
  20. അന്വേഷണം തുടരുക. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  21. നന്നായി എഴുതിയിരിക്കുന്നു.കവിതാ ജീവിതത്തിൽ നിന്ന് യഥാർത്യ ജീവിതം കൈവിട്ടുപോകാതെ സൂക്ഷിക്കുക

    മറുപടിഇല്ലാതാക്കൂ
  22. ജീവിതം ഇങ്ങിനെ പിടിതരാതെ നടക്കുകയാണ്. ശരിക്ക് കണ്ണു തുറന്ന് തന്നെ നൊക്കണം

    മറുപടിഇല്ലാതാക്കൂ
  23. മുമ്പ് വായ്ച്ചിട്ടുള്ളതാണ്..കേട്ടൊ ദിൽ

    മറുപടിഇല്ലാതാക്കൂ
  24. ജീവിതം ഒരു മരീചികയായി തോന്നുന്നുണ്ടോ മാഷേ !

    മറുപടിഇല്ലാതാക്കൂ
  25. ഒരു പാട് പ്രതീക്ഷിക്കാതിരുന്നാൽ ഒരു പാട് നിരാശപ്പെടേണ്ടി വരില്ല,
    നല്ല കവിത, ചില വരികൾ ശ്രദ്ധേയം.കീപ്പിറ്റപ്പ്
    എല്ലാ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  26. നന്നായിട്ടുണ്ട്..
    ജീവിതത്തെ പറ്റിയുള്ള എന്തും എനിക്ക് അങ്ങനെയാണ്.

    മറുപടിഇല്ലാതാക്കൂ
  27. really u r romantic in each and every lines
    its amazing that you kept that stuff through out the lines

    മറുപടിഇല്ലാതാക്കൂ
  28. രൂപ കല്‍പനകളാല്‍ ജീവിതകല്‍പനം നടത്താനുള്ള കവിയുടെ ശ്രമത്തിന്‌ ആവിഷ്കാര ഭംഗി തീര്‍ച്ചയായും ഉണ്ട്‌. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രകാശം തേടുന്നവനാണ്‌ കവി. എന്നു വെച്ച്‌, ഒരു ക്രാന്തദര്‍ശിയുടെ ളോഹ ധരിക്കാനുള്ള ത്വര അസ്ഥാനത്ത്‌ ആയിക്കൂടെന്നില്ല. ഇവിടെ ജീവിതത്തെ തിരിച്ചറിയാനാവാതെ തന്നെ കവി ഉദ്ഘോഷിക്കുന്നു:

    "ഹേ! ജീവിതമേ നിന്റെ സന്നിധിയില്‍
    ഞാന്‍ ഇതാ വന്നണയുന്നു..
    നീ എന്നില്‍ നിന്നകലുകയാണോ?
    .............
    .............
    എന്നിട്ടും
    ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
    പക്ഷേ,
    ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു"

    കഥയാവട്ടെ, കവിതയാവട്ടെ, യുക്തിയുക്തമായ പരസ്പര ബന്ധം (logical sequence)അനിവാര്യമത്രെ.
    ഒരു മനുഷ്യന്റെ എന്നല്ല, സര്‍വ്വ ജീവജാലങ്ങളുടെയും പാരിലെ പ്രയാണത്തിന്‌ പലഘട്ടങ്ങളിലും കാലങ്ങളിലും ഗദിമാറ്റം സംഭവിക്കുന്നുവെങ്കിലും, പ്രാണന്‍ വെടിയും വരെയുള്ള അസ്തിത്വത്തെ നാം പേരിട്ടു വിളിക്കുന്നത്‌ ജീവിതം എന്നു തന്നെയാണ്‌. നിലനില്‍പ്പിന്റെ അവസ്ഥ എങ്ങനെ ആയാലും അത്‌ ജീവിതം തന്നെയാണെന്ന്‌ സാരം. അതിനാല്‍ ജീവിതത്തിന്റെ വ്യാഖ്യാതാവ്‌ ആകട്ടെ, കവി.

    മറുപടിഇല്ലാതാക്കൂ
  29. ജീവിതത്തെ തിരഞ്ഞുകൊണ്ടാണല്ലോ ജീവിയ്ക്കുന്നത്! ചില വരികൾ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  30. @രമേശ്‌അരൂര്‍ ......നന്ദി


    @ ലിഡിയ .....നന്ദി

    @ പ്രയാണ്‍ ............നന്ദി


    @ mini//മിനി.......................നന്ദി

    @ നിശാസുരഭി.............. നന്ദി

    @raadha ...................നന്ദി

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ..........................നന്ദി ............

    @കുമാരന്‍ | കുമാരന്‍............നന്ദി
    @ഉമേഷ്‌ പിലിക്കൊട് ...........നന്ദി


    @ഫെമിന ഫറൂഖ് ........................നന്ദി
    @പട്ടേപ്പാടം റാംജി .........................നന്ദി

    @ഭാനു കളരിക്കല്‍ ...............നന്ദി .

    @jayarajmurukkumpuzha .....................നന്ദി
    @ശങ്കരനാരായണന്‍ മലപ്പുറം .....................നന്ദി

    @മനു കുന്നത്ത് ............നന്ദി

    @Geetha ...............നന്ദി
    കുറച്ചു കൂടി ഒതുക്കാം ശ്രമിക്കാം

    @ശാന്ത കാവുമ്പായി .........നന്ദി

    മറുപടിഇല്ലാതാക്കൂ
  31. @anupama ........................നന്ദി

    @കുസുമം ആര്‍ പുന്നപ്ര ..................നന്ദി
    @jayaraj ..........................................നന്ദി .

    @ശ്രീ ......................നന്ദി
    @ബിഗു ................നന്ദി

    @പാഥേയം ഡോട്ട് കോം ...നന്ദി

    @മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ...........നന്ദി
    @Manoraj ............നന്ദി
    @സിദ്ധീക്ക.. .നന്ദി

    ജീവിതം ഒരു മരീചികയായി തോന്നുന്നുണ്ടോ മാഷേ !

    ഹേ ഒരികലും അങ്ങയെ ഒന്നും തോനിയില്ല ...ജീവിതത്തിലേക്ക് ഒരികലും കൂടുതല്‍ ആഴയത്തില്‍ വീക്ഷിചാലും ജീവിതം നമ്മളില്‍ നിന്ന് ഒരു പടി അകലം പാലിക്കും എന്ന് ഒരു ആശയം മാത്രം


    @Thommy ...............നന്ദി
    @കമ്പർ.................നന്ദി

    @ Vishnupriya.A.R ...........നന്ദി
    @ V P Gangadharan, Sydney...................നന്ദി (ഇത് പോലെ വിശധമായ വിലയിരുത്തലുകള്‍ക്ക് ) പലപ്പോഴും ക്രാന്തദര്‍ശിയുടെ ളോഹ ധരിക്കാനുള്ള ത്രാണി ഒന്നും ഇല്ല ..എന്നിരുനാലും
    ഞാന്‍ അറിയാന്‍ ശ്രമിച്ച ജീവിതത്തെ ഒന്ന് വിഷധീകരികാന്‍ ശ്രമിച്ചു എന്ന് മാത്രം


    പ്രാണന്‍ വെടിയും വരെയുള്ള അസ്തിത്വത്തെ നാം പേരിട്ടു വിളിക്കുന്നത്‌ ജീവിതം തന്നെ ആണ് എനാല്‍ നമ്മള്‍ എത്ര ശ്രമിച്ചാലും നമ്മുടെ ജീവിതത്തെ നമ്മുക്ക് വായിച്ചെടുക്കാന്‍ കഴിയാറില്ല
    എന്നാലും അത് അകലെ ആണ് എന്ന് അറിയുന്നു എങ്കിലും നമ്മള്‍ അതിനെ തിരഞ്ഞു കൊണ്ടേയിരിക്കും. വായനകാര്‍ക്ക് മുഴുവനായി വിഷധീകരിക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം ......



    @ Echmukutty ..............നന്ദി

    മറുപടിഇല്ലാതാക്കൂ
  32. അടുത്തുള്ള ജീവിതത്തെ കാണാതെ, അകലെയുള്ളതിനെ തേടുന്ന മനുഷ്യന്‍ , തിരിച്ചറിവുണ്ടാകുന്നത് ജീവിതം നഷ്ടപ്പെടുമ്പോഴാവും അല്ലേ...?
    ചില വരികള്‍ ഏറെ മനോഹരം

    മറുപടിഇല്ലാതാക്കൂ
  33. ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
    പക്ഷേ,
    ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു!!!


    ഇതിനെ ജീവിതമെന്നു പേരിടാം..

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  34. നന്നായിട്ടുണ്ട്.............
    ആശംസകളോടെ..
    ഇനിയും തുടരുക..

    മറുപടിഇല്ലാതാക്കൂ
  35. എനിക്കിപ്പോഴും എന്തെന്നറിയാത്ത ജീവിതത്തെക്കുറിച്ച് കുറെ ചിന്തകൾ ഈ കവിത തന്നു, ധാര ധാരയായി പെയ്യുന്ന മഴയില്‍
    എന്റെ കാല്‍പാടുകള്‍ ഭൂമിയില്‍ പതിയുന്നില്ല- ശരിയാണ്, ആരുടേയും!

    മറുപടിഇല്ലാതാക്കൂ
  36. കവിത മനോഹരമായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  37. ലളിത സുന്ദരമായ വരികൾ.. ജീവിതത്തെ കുറിച്ച് ഒരു ചിത്രം. നമ്മുടെ ജീവിതത്തെ കുറിച്ച് നമുക്കല്ലെ അറിയേണ്ടത് . ജീവിതത്തിന്റെ പലഘട്ടങ്ങളിലൂടെ നാം മുന്നേറുന്നു ,ഈ ജീവിത നൈമിഷീകം എന്നറിഞ്ഞിട്ടു തന്നെ നാം അതിനു വേണ്ടി ജീവിക്കുന്നു. ചില വരികൾ അതി മനോഹരം... ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  38. പഴയ കവിത ആയതു കൊണ്ട് വെറുതെ വിടുന്നു

    മറുപടിഇല്ലാതാക്കൂ
  39. പലപ്പോഴും തോന്നിയത് ...
    പറയാന്‍ അറിയാതെ വിഷമിച്ചത് ...
    ഇതാ ഇവിടെ കണ്ടൂ ......

    ഒരു സന്തോഷം , നന്മകള്‍

    മറുപടിഇല്ലാതാക്കൂ
  40. ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
    പക്ഷേ,
    ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു


    അകലെ ഇരിക്കുന്ന ജീവിതത്തെ ഇവിടിരുന്നു തിരഞ്ഞതുകൊണ്ട് എന്ത് ഫലം.

    മറുപടിഇല്ലാതാക്കൂ
  41. ....കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
    പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
    തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
    കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
    നിന്റെ തെളിമ
    മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക്‌ നിന്റെ തനിമ
    തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ...

    ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്....ഒരു ചാൺ അകലെയാണെന്നു തോന്നും എത്തിപ്പിടിക്കാൻ നോക്കിയാലോ അതൊട്ട് കയ്യിൽ കിട്ടുകയുമില്ല.....
    എന്തായാലും കവിത കൊള്ളാം.....നല്ല പ്രയോഗങ്ങൾ.......എല്ലാ ഭാവുകങ്ങളും നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  42. കവിത അത്ര മനസിലാവാത്ത കാര്യമായതിനാല്‍ ഒന്നും മിണ്ടാതെ പോവാനെ രക്ഷയുള്ളൂ മാഷെ
    അഭിപ്രായം പറയാനുള്ള പക്വത എത്തിയില്ല

    മറുപടിഇല്ലാതാക്കൂ