Ind disable

2011, ജൂൺ 13, തിങ്കളാഴ്‌ച

മരം പെയ്യുന്നു

ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ 
ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ
ചിറകുകള്‍ക്ക്
അതീതമാണ്.

61 അഭിപ്രായങ്ങൾ:

  1. എത്ര ഉയരെ പറന്നാലും താഴെ വന്നേ സമ്മാനമുള്ളു

    മറുപടിഇല്ലാതാക്കൂ
  2. പ്രഭ ചേച്ചി....
    ചിലര്‍,എത്ര ഉയരത്തില്‍ പറന്നാലും സമ്മാനത്തെ കുറിച്ച് ചിന്തിക്കാറില്ല

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ ഹ ഇത് കലക്കി !!

    നിനച്ചാല്‍ ഞാന്‍ പുലിയെ പിടിപ്പെന്‍ ഉയിര്‍ പോയാലും നെനക്ക മാട്ടെന്‍..!!

    മറുപടിഇല്ലാതാക്കൂ
  4. ഞാനൊന്ന് തൊട്ടാല്‍ നിന്നിലൊരു മരം പെയ്യുമെന്നറിയാഞ്ഞിട്ടല്ല :))) ഇഷ്ട്ടപെട്ടു :))

    മറുപടിഇല്ലാതാക്കൂ
  5. രണ്ട് തലത്തില്‍ നില്‍ക്കുന്നവരുടെ ഹൃദയ ബന്ധമാണ് ഞാന്‍ വായിച്ചെടുക്കുന്നത്.
    കുറുക്കിയ മനോഹരമായ വരികള്‍.
    ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. മഴകാലത്തെയും മരത്തെയും നിന്നെയും എന്നെയും കുട്ടിച്ചേര്‍ത്തു എന്റെ നില എവിടെയാണെന്ന് ഓര്‍മ്മ പെടുത്തിയ വരികള്‍ ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2011, ജൂൺ 14 4:02 PM

    സൂപ്പര്‍താരമായോ ? ഇപ്പോള്‍ വരുന്ന കവിതകളെല്ലാം സൂപ്പര്‍ഹിറ്റ് ആണല്ലോ... എനിക്കിഷ്ടപ്പെട്ടു ! ഒരുപാട്... :)

    മറുപടിഇല്ലാതാക്കൂ
  9. എന്തിനേറെ വരികള്‍ ....അസ്വാദ്യമാകും വിധം ആണെങ്കില്‍ രണ്ടു വരി ആയാലുംമതി

    മറുപടിഇല്ലാതാക്കൂ
  10. എത്താത്തതും എത്തിപ്പിടിക്കാന്‍ ശ്രമിക്കണം.

    മറുപടിഇല്ലാതാക്കൂ
  11. മുന്തിരിങ്ങാ പുളിക്കും എന്നതിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് വെര്‍ഷന്‍

    മറുപടിഇല്ലാതാക്കൂ
  12. “എത്താക്കൊമ്പ്...എന്നിട്ടും-
    തൊടാതെ തൊടുന്നു...!!“

    ഇഷ്ട്ടപ്പെട്ടു
    ആശംസകള്‍....!

    മറുപടിഇല്ലാതാക്കൂ
  13. ഞാനൊന്ന്
    തൊട്ടാല്‍
    നിന്നിലൊരു മരം
    പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
    പക്ഷേ,

    ആ പക്ഷേ,
    ആണ് തടസ്സം അല്ലെ
    ഇഷ്ട്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  14. ഉയരത്തിലുള്ള ആ ചില്ലകളിൽ ഒരു കൂടുകൂട്ടാൻ പറവകളായ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ? എങ്കിൽ, ആ ചിറകുകൾ വാനോളമുയരും, ഞങ്ങളെയൊന്നു തൊട്ടിട്ടു പോകൂ.....

    മറുപടിഇല്ലാതാക്കൂ
  15. ചില്ലകള്‍ക്ക് താഴേക്കു വളരാന്‍ പറ്റില്ലല്ലോ..പക്ഷെ ചിറകുകള്‍ക്ക് മുകളിലോട്ടു പറക്കാലോ ..!

    മറുപടിഇല്ലാതാക്കൂ
  16. ആ ചില്ല അത്രക്കങ്ങോട്ടു മേലേക്ക് പോയോ?

    മറുപടിഇല്ലാതാക്കൂ
  17. ഇത് കൊള്ളാല്ലോ... ഇഷ്ടായി :)

    ആകാശത്തോളം ഉയരത്തിലെത്തുന്നത് ഒരു തെറ്റാണോ! അത്രത്തോളം പറന്നെത്താന്‍ ആവില്ലെങ്കില്‍, തൊടാനുള്ള ആഗ്രഹം പോലും ഉപേക്ഷിക്കുകയെ വഴിയുള്ളൂ :)

    മറുപടിഇല്ലാതാക്കൂ
  18. നന്നായിട്ടുണ്ട്. എന്നാലും അതിലൊരു അപകര്‍ഷതാബോധം ഇല്ലേയെന്നോരു സംശയം. :-) ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  19. കൊള്ളാം തൊടാതെ ഇങ്ങനെ തന്നെഅങ്ങ്
    പോട്ടെ..അതാ ഇപ്പൊ നല്ലത്....പിന്നെ
    വിടാന്‍ വയ്യാതെ വന്നാലോ? അപ്പൊ
    ചിറകുകള്‍ക്ക് എന്നും ആയാസം ആവും..
    തളരാതെ പിടിച്ചു നില്‍ക്കാന്‍..!!!
    നല്ല കവിത....

    മറുപടിഇല്ലാതാക്കൂ
  20. തൊടാതെ തൊടാല്ലോ...മരം പെയ്യുമോന്നറിയാം..
    നല്ലൊരു കുട്ടിക്കവിത

    മറുപടിഇല്ലാതാക്കൂ
  21. അത്ര ഉറപ്പാ ണെങ്കില്‍ ഒന്ന് തൊട്ട് ആ മരത്തെ അങ്ങ് പെയ്യിച്ചു കൂടെ ?
    ചുമ്മാ നിന്ന് പെയ്യട്ടേന്നെ ..:)

    മറുപടിഇല്ലാതാക്കൂ
  22. @ ശ്രീ.......വളരെ സന്തോഷം

    @ ഉമേഷ്‌ പിലിക്കോട്
    "നിനച്ചാല്‍ ഞാന്‍ പുലിയെ പിടിപ്പെന്‍ ഉയിര്‍ പോയാലും നെനക്ക മാട്ടെന്‍."
    എന്തൊരു തമിഴ് :)

    @ പയ്യന്‍സ്
    ആദ്യമായിട്ട വരുന്നത് എന്ന് തോനുന്നു .......സന്തോഷം

    @ ആളവന്‍താന്‍
    സന്തോഷം ബിമല്‍ ചേട്ടാ ..............:)

    @ഭാനു കളരിക്കല്‍
    പ്രണയ ഗീതം ഏഴുതുന്ന ഭാനുവിന്നു ഇത് എല്ലുപ്പം മനസിലായതില്‍ സന്തോഷം

    @ ജീ . ആര്‍ . കവിയൂര്‍ മാഷേ .......കവിത ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം

    @ മുകിൽ ..........കവിത വായിച്ചതില്‍ സന്തോഷം ..

    @ മഞ്ഞുതുള്ളി (priyadharsini)
    പ്രിയ കവിത ഇഷ്ട്ടപെട്ടു അല്ലെ ...സന്തോഷം ...പക്ഷെ സൂപ്പര്‍ സ്റ്റാര്‍ ഒന്നും അല്ലെ .......ഒരുപാട് സൂപ്പര്‍ സ്റ്റാര്കളുടെ ഇടയില്‍ അങ്ങയെ പിടിച്ചു നിക്കുന്നു എന്നെ ഉള്ളു ......
    പിന്നെ കവിതകള്‍ സ്വയം നല്ലതാ എന്ന് ഒരു വിധം തോന്നിയാലേ പോസ്റ്റ്‌ ചെയ്യുള്ളു ..പക്ഷെ ഇന്നിയും പോട്ട കവിതകള്‍ വന്നു കൂടെ എന്ന് ഒന്നും ഇല്ലാട്ടോ ....

    മറുപടിഇല്ലാതാക്കൂ
  23. @ smitha punalur
    ആ രണ്ടു വരികള്‍ എഴുതാന്‍ പാടാ ..കാരണം ഇതില്‍ രണ്ടു വരികളെ അല്ലെ ഉള്ളു അത് കൊണ്ട് തന്നെ വായനാകാര്‍ വേഗം വായിച്ചു എടുക്കും തെറ്റുകള്‍
    എന്നാല്‍ നീണ്ട കവിത ആണ് എങ്കില്‍ അതില്‍ എവിടെ എങ്കില്‍ തെറ്റ് ഉണ്ടായല്‍ അത്ര വേഗം ശ്രധിക്കപെടില്ല..........സന്തോഷം

    @ പട്ടേപ്പാടം റാംജി
    എത്താത്തതും എത്തിപ്പിടിക്കാന്‍ ശ്രമിക്കാം എന്നാല്‍ ചില്ലപ്പോ നമ്മുടെ ചിറകുകള്‍ക്ക് പരിമിധി ആവാം ...സന്തോഷം

    @ ajith .
    മുന്തിരിങ്ങാ പുളിക്കും ഇരുപത്തൊന്നാം നൂറ്റാണ്ട് വെര്‍ഷന്‍...........................:)

    @ പ്രഭന്‍ ക്യഷ്ണന്‍ .......തൊടണം എന്ന് ആഗ്രഹം ഇല്ലാത്തതു കൊണ്ട് അല്ല ..ആ മരം പെയ്യും എന്ന് അറിയാത്തത് കൊണ്ടും അല്ല ...അതിനു ഇടയില്‍ എവിടെയോ ആണ് തടസം ........സന്തോഷം

    @lekshmi. lachu

    അതിനു ഇടയിലെ ആ പക്ഷെ ആണ് തടസം ..സന്തോഷം


    @ വി.എ || V.A .........നന്ദി

    @ Sneha
    എവിടെ വരെ പറക്കാം?...അതാണ്‌ പരിമിതികള്‍ ..........

    @ സിദ്ധീക്ക...........ഉയര്‍ന്നു ഉയരുന്നു പോകുന്നു .........ഈ വായനക്ക് നന്ദി

    @ അലി
    ഉയരെ! ഉയരെ!....


    @Lipi Ranju
    ആകാശത്തോളം ഉയരത്തിലെത്തുന്നത് ഒരു തെറ്റാണോ! അത്രത്തോളം പറന്നെത്താന്‍ ആവില്ലെങ്കില്‍, തൊടാനുള്ള ആഗ്രഹം പോലും ഉപേക്ഷിക്കുകയെ വഴിയുള്ളൂ :)

    അതെ വഴിയുള്ളൂ, സന്തോഷം..!


    @ ഷാബു നന്ദി
    എല്ലാത്തിലും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറെ തരത്തില്‍ അപകര്‍ഷതാബോധം ഇല്ലേ ?
    അത് പോലെ ഒന്നായി മാത്രം കാണുക


    @ ente lokam

    അത് തന്നെ. ഇങ്ങനെ തന്നെഅങ്ങ് പോട്ടെ..:)
    നന്ദി

    @സീത*
    സന്തോഷം

    @ രമേശ്‌ അരൂര്‍
    മരം പേയും എന്ന് അറിയാം പക്ഷെ അതിന്റെ ചില്ലകള്‍ വളരെ ഉയരത്തില്‍ ആണ് രമേശ്‌ ....അത് കൊണ്ട പെയ്യ്കാതെ പോകുന്നത്

    മറുപടിഇല്ലാതാക്കൂ
  24. പക്ഷേ,
    നിന്റെ ചില്ലകള്‍‍‍,
    ആകാശത്തോളമുയരത്തിലെ-
    ന്റെ ചിറകുകള്‍ക്ക് അതീതമാണ്.

    നിനട്നെ ചിരകുകല്ക്‌ അതീതമയതിണ്ടേ പിന്നാലെ പോകതിരികുന്നത് തന്നെ നല്ലത്.
    നല്ല വരികള്‍ . കുഞ്ഞു കവിത ഒരുപാടു ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  25. കവി ഒന്ന് തൊട്ടാൽ പെയ്യുന്ന മരത്തിന്റെ ചില്ലകൾ എത്ര ഉയരത്തിലാണെങ്കിലും, ചിറക് വിരിച്ചെത്താൻ പ്രയാസമാണെങ്കിലും.. ചെന്നെത്തിയാൽ ഒന്ന് തൊട്ടാൽ,ആ ചില്ലകൾക്കിടയിലൊരു കൂടുകൂട്ടിയാൽ അതിൽ നിന്നും കിട്ടിന്ന ആനന്ദം വിവരണാധിതമാണ്...കടുത്ത സ്നേഹത്തിന്റെ നില വളരെ ഉച്ചത്തിലാണ് എന്തു തടസ്സങ്ങളും വെട്ടിമാറ്റി അവിടെ എത്തുക.. അപ്പോളറിയാം അതിന്റെ ഊഷ്മളത... രണ്ട് വരിയിൽ ഒരുപാട് കാര്യങ്ങൾ നിറഞ്ഞ് തുളുമ്പുന്നൂ.. നല്ല ആശയത്തിനും,കവിതക്കും എന്റെ ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  26. മഴ നേരത്തേ പെയ്തു തീര്‍ന്നോ ?

    മറുപടിഇല്ലാതാക്കൂ
  27. കുറച്ചു വരികളില്‍ രണ്ടു മനസ്സുകള്‍ വരച്ചുകാട്ടിയിരിക്കുന്നു. മനോഹരമായിരിക്കുന്നു ഈ കൊച്ചു കവിത.

    മറുപടിഇല്ലാതാക്കൂ
  28. കുറച്ചു വാക്കുകളാൽ കൂടൂതൽ പെയ്ത്ത്..!

    പിന്നെ വൺവേയായി സ്ഥിരമായി അഭിപ്രായങ്ങൾ വന്ന് പറയുന്നതിൽ ഭായ്ക്ക് വിരോധമൊന്നുമുണ്ടാകില്ലല്ലോ ..അല്ലേ

    മറുപടിഇല്ലാതാക്കൂ
  29. പറന്നു നോക്കൂ കുറച്ചു കൂടി ആയത്തിൽ! തൊടും, തകർത്തു പെയ്യും. വളരെയേറെ ഇഷ്ടമായി വരികൾ!

    മറുപടിഇല്ലാതാക്കൂ
  30. ആകാശത്തോളമുയരത്തിലെ-
    ന്റെ ചിറകുകള്‍ക്ക് അതീതമാണ്.

    ഇത്തരം ഒരു കവിതക്ക് ഒതുക്കം ഒരു മുഖമുദ്രയാവേണ്ടതായിരുന്നു്....
    പക്ഷെ ഈ അവസാന വരികളില്‍ ഇത്തിരി കുറുമ്പ് (ഒതുക്കമില്ലായ്മ) ബാക്കികിടപ്പുണ്ട്...

    വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളൊന്നും ഇല്ലാത്ത ഒരു സാധാരണ കവിത അത്രയെ പറയാനാവുന്നുള്ളു

    മറുപടിഇല്ലാതാക്കൂ
  31. ഒത്തിരി ഒത്തിരി അര്‍ത്ഥമുള്ള ഈ കുട്ടിക്കവിത കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  32. വലിയ അര്‍ത്ഥങ്ങള്‍ ഒള്ളിപ്പിച്ചുവെച്ച കുട്ടികവിത

    മറുപടിഇല്ലാതാക്കൂ
  33. എന്റെ ചിറകുകള്‍ക്ക്
    ഇനിയും തൂവലിന്‍ ഇഴയടുപ്പവും
    കാറ്റിനെ തുളയ്ക്കുവാന്‍ ശക്തിയും
    നീ പകര്‍ന്നേകൂ

    നിന്റെ ചില്ലകളെ
    തൊട്ടുണര്‍ത്തി
    നിന്നിലെ മരത്തിനെ
    പെയ്യിച്ച്..

    വെറും വെര്‍തെ..!

    മറുപടിഇല്ലാതാക്കൂ
  34. നല്ല കവിത..............അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  35. തീവ്രപ്രണയത്തിന്റെ മനോഹാരിത കുഞ്ഞു കവിതയില്‍ ....
    കവിയും ആകാശത്തോളമുയരുന്നു എന്നതില്‍ ഏറെ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  36. ഉം..
    പെയ്യട്ടെ..
    പെയ്തുകൊണ്ടേയിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  37. മഴ പെയ്തു കഴിയുമ്പോള്‍ മരം പെയ്യുന്നു...പക്ഷെ മരം കൂടി വിചാരിക്കണം...

    മറുപടിഇല്ലാതാക്കൂ
  38. ഒരു മഴുവെടുത്തു മരം തന്നെ വെട്ടിക്കളയൂ ഭായീ.

    (എന്തിനാ വലിയമരത്തിന്റെ ചോട്ടില്‍ നില്‍ക്കുന്നത് നാട്ടുകാരാ? ചെറിയ മരത്തിന്റെ താഴെ നിന്നാല്‍ ചില്ലകള്‍ കിട്ടില്ലേ?)

    മറുപടിഇല്ലാതാക്കൂ
  39. മഴ പെയ്താലെന്താ..?,പെയ്തില്ലെങ്കിലെന്താ എന്നു വിചാരിക്കാൻ പറ്റുമോ ഈ കവിത വായിച്ചാൽ..
    ചെറുതെങ്കിലും അനുഭവിച്ചു ഞാനീ കവിത.

    മറുപടിഇല്ലാതാക്കൂ
  40. എന്നില്‍ ഒരു മരം പെയ്തു. ചെറുതെങ്കിലും മനോഹരം ..

    മറുപടിഇല്ലാതാക്കൂ
  41. ചിറകുകൾ ഉണ്ടെങ്കിൽ എത്ര ഉയരം ഉണ്ടായാലെന്ത്. പക്ഷേ, തൊടാനും പെയ്യിക്കാനും പാടില്ലെങ്കിലരുത് തന്നെ.അതാവണം വീക്ഷണം. അതുമാത്രമാണ് ശരിയും.നല്ലത്.

    മറുപടിഇല്ലാതാക്കൂ
  42. നല്ല വരികള്‍. ഒരുപാട് അര്‍ത്ഥങ്ങള്‍. അഭിനന്ദങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  43. പെയ്യിക്കാന്‍ വരട്ടെ
    പെയ്തതൊക്കെ ഒന്നടങ്ങിയിട്ട് പോരെ ഭായി

    കലക്കി കെട്ടൊ

    മറുപടിഇല്ലാതാക്കൂ
  44. എന്തിനാ അധികം?
    ഇത്ര മതി........അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  45. പ്രിയപ്പെട്ട ദില്‍ജീത്,
    വരികള്‍ നന്നായി...മനസ്സ് കൊണ്ടു തൊടാന്‍ ശ്രമിക്കു!അപ്പോഴും മരം പെയ്യും!:)
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  46. "വിടുന്നില്ല ഭൂവിതെന്നെ
    വിടുന്നില്ല് ദ്യോവുവു നിന്നെ
    നെടുവിര്‍പ്പില്‍ നമന്യോന്യം കണ്ടു മുട്ടുന്നു."
    പണ്ട് വായിച്ച ഈ വരികളൂടെ വേറെകാലത്തിന്റെ വേറൊരാവിഷ്കാരം.
    നന്നായിട്ടുണ്ട്,

    മറുപടിഇല്ലാതാക്കൂ
  47. നല്ല നുറുങ്ങ്
    കാര്യായി പറഞ്ഞുട്ടാ....

    മറുപടിഇല്ലാതാക്കൂ
  48. എത്ര ഉയരത്തിലുള്ള മരത്തിന്റെയും വേരുകള്‍ മണ്ണില്‍ ആഴത്തിലല്ലേ?
    സ്പര്‍ശനത്തിന് ബലമല്ല തീവ്രതയാണ് ആവശ്യം
    ഒരു ചെറിയ സ്പര്‍ശനത്തിലും മരത്തിന്റെ ഉള്ളു കിടുങ്ങണം.........
    തൊട്ട് വേദനിപ്പെന്ടെന്നു കരുതുന്ന ചിലതെങ്കിലും സ്പര്‍ശനം ആഗ്രഹിക്കുന്നുണ്ടാവില്ലേ?
    നല്ല വരികള്‍ ...നന്ദി

    മറുപടിഇല്ലാതാക്കൂ
  49. അജ്ഞാതന്‍2011, ജൂൺ 25 9:53 PM

    മനസ്സ് കൊണ്ട് വരികളെ തൊടുമ്പോള്‍ ഉയരത്തിലെത്തുന്നു ഒത്തിരി അര്‍ത്ഥ തലങ്ങള്‍ താണ്ടി എത്രയോ ഉയരത്തില്‍.... ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  50. കുറുകിക്കുറുകി മനോഹരമായി!ഇങ്ങനെ പോരാ, പ്രതീക്ഷയ്ക്കു വകയുള്ള നിന്റെ, മടിപിടിച്ച വരികൾ എന്നും ചേർത്തു വയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  51. ചെറുത്.. നന്നായിട്ടുണ്ട്........!!
    മഴ*യും.. മരവും.. മനുഷ്യനെന്നും പ്രിയപ്പെട്ടതു തന്നെ...!!
    ആ ബിംബങ്ങളെ വെച്ച് മനസ്സിലുള്ളതു നന്നായി അവതരിപ്പിച്ചു
    അഭിനന്ദനങ്ങള്‍.......!!

    മറുപടിഇല്ലാതാക്കൂ
  52. ഈ കവിക്ക് ആ ചില്ല ഒരിക്കലും അതീതമല്ല.

    മറുപടിഇല്ലാതാക്കൂ
  53. കുഞ്ഞു കവിത വായിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  54. മഴകാലത്തെയും മരത്തെയും നിന്നെയും എന്നെയും കുട്ടിച്ചേര്‍ത്തു എന്റെ നില എവിടെയാണെന്ന് ഓര്‍മ്മ പെടുത്തിയ വരികള്‍ ഇഷ്ടമായി ,,,വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ