Ind disable

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍

നൂറുകവിത  പോരേയെന്ന്
നൂറുവട്ടം ചോദിച്ചതാ  ഞാന്‍ ..
നൂറ്റിയൊന്ന് തന്നെ വേണമെന്നും
എന്നാലെ സമാഹാരം
പൂര്‍ത്തിയാവുയെന്നു പത്രാധിപര്‍ക്ക്
ഒരേ നിര്‍ബന്ധം


എത്രവട്ടമെഴുതിയീട്ടും
എത്രമാത്രം  വെട്ടിയും 
തിരുത്തിയുമെഴുതിയീട്ടും
എന്തോ നൂറ്റിയൊന്നാമത്തെ
കവിത മാത്രം ശരിയാവുന്നില്ല


അവസാനം
ഞാന്‍ എന്നെ തന്നെ
പകര്‍ത്തിയെടുത്തു
നൂറ്റിയൊന്നു  കവിതകള്‍  തികച്ചു


---------------
പത്രാധിപര്‍
നാടുകടത്താന്‍ വിധിച്ചു
ചവറ്റുകൂനയില്‍ തള്ളിയ
കവിതകളില്‍ നിന്നും
കഥകളില്‍ നിന്നും
എന്തിനു
അതിലെ വരികളില്‍ നിന്നുപോലും
ജീവിക്കുന്ന കഥാപാത്രങ്ങളിലില്‍
നിന്നു  ഊര്‍ന്നുവീഴുന്ന
കണ്ണുനീരിന്നു  ഒരേ നിറമായിരുന്നു 
'ചുവപ്പ്നിറം' 



NB:എല്ലാവര്ക്കും ഓണാശംസകള്‍ 

39 അഭിപ്രായങ്ങൾ:

  1. എഴുതിയെഴുതി ചുവന്നത്(രണ്ടു ചെറിയ കവിതകള്‍)
    എല്ലാവര്ക്കും ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. "നൂറ്റിയൊന്ന് തന്നെ വേണമെന്നും
    എന്നാലെ സമാഹാരം
    പൂര്‍ത്തിയാവുയെന്നു പത്രാധിപര്‍ക്ക്
    ഒരേ നിര്‍ബന്ധം "

    ഇത്തരം അന്ധവിശ്വാസങ്ങൾ എല്ലാ മേഖലയിലണ്മുണ്ട്...

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ആദ്യ പകുതി ഇഷ്ടമായി എന്നാല്‍ രണ്ടാം കവിത
    ഇത് ഒരു പുതിമയാര്‍ന്ന വിഷയമല്ലല്ലോ ഡിയര്‍
    ഇപ്പോള്‍ നമ്മള്‍ എല്ലാം ബ്ലോഗില്‍ ചേക്കേറിയില്ലേ
    എന്തിനു ഈ എഡിറ്ററിന്റെ ചവിട്ടു കോട്ട തേടി പോകണം

    മറുപടിഇല്ലാതാക്കൂ
  5. കവിയും കവിതയും ഒന്നായ നൂറ്റൊന്നു..

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ...
    കവിയൂര്‍ സാര്‍
    പിന്നെ എത്ര വലിയ ബ്ലോഗ്ഗെരായാലും ഇപ്പോഴും നോട്ടം അച്ചടിയില്‍ തന്നെ ആണ് ...അല്ലെ ?
    എഡിറ്റരുടെ ചവിട്ടു കോട്ടയില്‍ നിരാശ കരഞ്ഞു തീര്‍ക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട് ..

    മറുപടിഇല്ലാതാക്കൂ
  7. കവിത രണ്ടും ഇഷ്ടപ്പെട്ടു...
    ഓണാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  8. ഓണാശംസകള്‍
    ഈ പത്രാധിപന്മാരുടെ ഓരോ കാര്യങ്ങള്‍.
    രണ്ടു കവിതകളും നന്നായിരിക്കുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. കവിതകൾ എന്നും നമ്മുടെ മനസ്സിൻ,
    വിചാരവും വികാരവും പകർന്നുതന്നു.
    ആർക്കും കൊടുക്കാതെ നാം ഒളിച്ചുവെച്ചു,
    ചിന്തതൻ വേലിയേറ്റങ്ങളെ എന്നും,
    വാക്കുകൾ നേർന്നു കവിതൻ വാചലത.
    എന്മനസ്സിൽ വ്യഥ ഞാൻ ഒഴിക്കിവിട്ടു,
    നിൻ കവിതാശകലങ്ങൾ തൻ തേന്മഴയിൽ.

    മറുപടിഇല്ലാതാക്കൂ
  10. നൂറുകവിത പോരേയെന്ന്
    നൂറുവട്ടം ചോദിച്ചതാ ഞാന്‍ ..
    നൂറ്റിയൊന്ന് തന്നെ വേണമെന്നും
    എന്നാലെ സമാഹാരം
    പൂര്‍ത്തിയാവുയെന്നു പത്രാധിപര്‍ക്ക്
    ഒരേ നിര്‍ബന്ധം

    നൂറ്റിയൊന്നാമത്തെ തികച്ചല്ലേ..നന്നായി

    മറുപടിഇല്ലാതാക്കൂ
  11. നൂറ്റിയൊന്നിലൂടെ സമാഹാരം പൂർത്തിയായല്ലോ..ആശ്വാസം.
    ഇഷ്ടമായി രണ്ട് കവിതകളും.

    മറുപടിഇല്ലാതാക്കൂ
  12. പ്രസാധകന്‍ എന്നും ഒരു ബിസിനസ്കാരനാണ്..!! ചുവപ്പ് കണ്ണീര്‍ കാണാനുള്ള അവസ്ഥ അയാള്‍ക്കുണ്ടായിരുന്നെങ്കില്‍ അയാള്‍ പ്രസാധകന്‍ ആവില്ലാര്‍ന്നു..

    ഓണാശംസകള്‍സ് ഡിയര്‍..!!


    (ഡിയറിന്‍റെ ബ്ലോഗ് കാണുമ്പോ ഈ പരസ്യം ഓര്‍മ്മ വരും.. കാശിട്ട് കാശ് വാരാന്‍ ഡിയര്‍..)

    മറുപടിഇല്ലാതാക്കൂ
  13. വെടിയപ്പോള്‍ രണ്ടായില്ലേ
    പിന്നെ എന്തിനാ തിരുത്താന്‍ പോയെ?
    :D

    മറുപടിഇല്ലാതാക്കൂ
  14. എത്രവട്ടമെഴുതിയീട്ടും
    എത്രമാത്രം വെട്ടിയും
    തിരുത്തിയുമെഴുതിയീട്ടും
    എന്തോ നൂറ്റിയൊന്നാമത്തെ
    കവിത മാത്രം ശരിയാവുന്നില്ല...!

    ഹും..! ഇവിടെ ആദ്യത്തെ കവിതപോലും ശരിയാക്കാന്‍ പറ്റീട്ടില്ല..!

    “എത്രവട്ടമെഴുതിയീട്ടും
    എത്രവെട്ടിയെഴുതിയിട്ടും
    തിരുത്തി, പരത്തിയെഴുതിയിട്ടും
    നൂറ്റിയൊന്നാമത്തേതിന് ‘നൂറു‘ ചേര്‍ന്നില്ല..!“
    പിന്നെ,
    എന്റെ ഹ്യദയത്തിന്റെ പകര്‍പ്പെടുത്ത്
    താളില്‍ നിരത്തി..!
    ഇത് എന്റെ കാര്യം..ഞാനും നൂറ്റൊന്നു തികച്ചു..!

    ഓണാശംസകളോടെ...

    മറുപടിഇല്ലാതാക്കൂ
  15. കൊള്ളാം... നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. എവിടെയും ഒറ്റ സംഖ്യക്കാണ് ഡിമാന്റ്റ് ...
    "അവസാനം
    ഞാന്‍ എന്നെ തന്നെ
    പകര്‍ത്തിയെടുത്തു
    നൂറ്റിയൊന്നു കവിതകള്‍ തികച്ചു "

    കവിതകള്‍ രണ്ടും കൊള്ളാം...

    ഓണാശംസകള്‍ ....:)

    മറുപടിഇല്ലാതാക്കൂ
  17. കവിത രണ്ടും ഇഷ്ടപ്പെട്ടു ഡിയര്‍, ഓണാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  18. രണ്ടു കവിതകള്‍ക്ക് നൂറ്റൊന്ന് ആശംസകള്‍...
    happy onam

    മറുപടിഇല്ലാതാക്കൂ
  19. ഇത് രണ്ടും കൊള്ളാല്ലോ :) (ശരിക്കും നൂറ്റിയൊന്ന് തികച്ചോ !)
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  20. നന്നായി കവിതകൾ.....ഹൃദയം നിറഞ്ഞ ഓണാശംസകൾ ...

    മറുപടിഇല്ലാതാക്കൂ
  21. "അവസാനം
    ഞാന്‍ എന്നെ തന്നെ
    പകര്‍ത്തിയെടുത്തു
    നൂറ്റിയൊന്നു കവിതകള്‍ തികച്ചു "

    ഇതാണ് ഇന്നത്തെ കവികളുടെയൊക്കെ കുഴപ്പം!

    മറുപടിഇല്ലാതാക്കൂ
  22. എന്തെഴുതുമ്പോഴും കവിയുടെ ആത്മാംശത്തിന്റെ ഉപ്പു ചേർത്തില്ലേലതിനു ജീവനുണ്ടാവില്ല തന്നെ..പ്രസാധക കരങ്ങളുടെ അവഗണനയിൽ മുറിപ്പെടുമ്പോൾ ചുവന്ന നിറത്തിലൊഴുകട്ടെ ആത്മാംശം... നല്ല കവിതകൾ

    മറുപടിഇല്ലാതാക്കൂ
  23. രണ്ട് കവിതകളും നന്നായി.
    ഓണാശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  24. കവിയുടെ സര്‍ഗ്ഗ പ്രതിസന്ധി പ്രകാശിപ്പിക്കുന്നു ഈ കവിത.
    എഴുത്തിനു മുന്നില്‍ വായനക്കാരന് പകരം പ്രസാധകന്‍ വരുമ്പോള്‍ അങ്ങനെയാണ്.
    ഓണാശംസകള്‍ ഡ്രീംസ് ...

    മറുപടിഇല്ലാതാക്കൂ
  25. ശെരിക്കും ഇപ്പോള്‍ എത്രയായി?

    മറുപടിഇല്ലാതാക്കൂ
  26. അറ്റ കൈക്ക് ഏതു കവിയും ചെയ്തു പോകും
    സ്വയം കവിതയാവുക എന്ന കടും കൈ
    അയ്യപ്പനെ പോലെ
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. നന്നായിരിക്കുന്നു
    ആശംസകള്‍
    ഓണാശംസകള്‍ ഡ്രീംസ് ...

    മറുപടിഇല്ലാതാക്കൂ
  28. അയച്ച വേഗതയില്‍
    തിരികെ , നാറാണത്തു ഭ്രന്തന്‍
    എത്തിയപ്പോള്‍
    കവിയൊഴുക്കിയ കണ്ണീരിനും
    ചുവപ്പു നിറമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  29. മലയാളിയുടെ പ്രിയപ്പെട്ട കവി മധുസൂദനന്‍ നായര്‍
    സാറിന്റെ പച്ചയായ അനുഭവം

    മറുപടിഇല്ലാതാക്കൂ
  30. ഈ സ്നേഹത്തിനു എന്നും നന്ദിയോടെ ..........

    മറുപടിഇല്ലാതാക്കൂ
  31. :)

    101-മത്തേത് ചുവപ്പിച്ചോ? ഹ് മം!

    മറുപടിഇല്ലാതാക്കൂ
  32. ചുവപ്പിന്റെ സ്ഥാനം വേറെ ഏതെങ്കിലും കളരിലാക്കുവാൻ ശ്രമിച്ചുനോക്കൂ..

    മറുപടിഇല്ലാതാക്കൂ