Ind disable

2012, ഫെബ്രുവരി 5, ഞായറാഴ്‌ച

അനുഭവങ്ങള്‍ (കവിത)

കണ്ണടച്ചിരുട്ടാക്കിയതല്ല
പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്

അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍ 
അനുഭവിച്ചറിഞ്ഞതിനേക്കാള്‍   
ഇനിയുമെത്രയോ അധികം   
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല 

അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും  
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.

61 അഭിപ്രായങ്ങൾ:

  1. "അനുഭവങ്ങള്‍ കൊണ്ട് പാഠം പഠിക്കാത്തവന്‍ വിഡ്ഢിയാണ്"
    വിഷ്ണുപ്രിയുടെ ഒരു കഥയിലെ ഈ ഉദ്ധരണി എന്റെ അനുഭവങ്ങള്‍ എന്ന കവിതയെ സ്വാധീനിച്ചിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. അതെ തിരിച്ചറിയണം..തിരിച്ചറിയുന്നിടത്താണ് മാറ്റങ്ങള്‍ വന്നണയുക..കൊള്ളാം കവിത

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. ആ കവിത വായിച്ചു,നന്നായിരിക്കുന്നു
      ആ കവിതയോട് ഞാന്‍ നീതി പുലര്‍ത്താന്‍ സാധിച്ചോ എന്ന് അറിയില്ല ..
      അങ്ങനെ ഒരു കവിത ചൂണ്ടി കാണിച്ചതില്‍ നന്ദി

      ഇല്ലാതാക്കൂ
  4. >> എനിക്കൊന്നുമറിയില്ലെന്നും
    ഞാനൊന്നുമൊന്നുമ്മല്ലെന്നും
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്.<<

    ആയിക്കോട്ടെ!

    (ഇനിയും താനാരാണ് എന്ന് തനിക്കറിയില്ലെങ്കില്‍ കണ്ണൂരാന്‍ പറഞ്ഞു തരാം താനാരോ ആണെന്ന്!)

    മറുപടിഇല്ലാതാക്കൂ
  5. സ്വയം തിരിച്ചറിഞ്ഞാ‍ൽപ്പിന്നെ പ്രശ്നമില്ല. ഇനി നന്നായിക്കൊള്ളും...!
    കവിതയെക്കുറിച്ച് അറിവുള്ളവർ പറയട്ടെ..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട സുഹൃത്തേ,
    '' എനിക്കൊന്നുമറിയില്ലെന്നും
    ഞാനോന്നുമല്ലെന്നും......''
    ഇതല്ലേ തിരിച്ചറിവ്...!ഇതല്ലേ വിനയം..!
    വളരെ നല്ല ആശയം...! നല്ല വരികള്‍..! അഭിനന്ദനങ്ങള്‍..!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  7. അല്ലെങ്കിലും
    എനിക്കൊന്നുമറിയില്ലെന്നും
    ഞാനൊന്നുമൊന്നുമ്മല്ലെന്നും
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്.....

    ഇത് തന്നയല്ലേ അറിവ്...ഇതിനേക്കാള്‍ വലിയ അറിവ് വേറെന്തുണ്ട്‌...

    സ്നേഹത്തോടെ...

    മറുപടിഇല്ലാതാക്കൂ
  8. കണ്ണടച്ചിരുട്ടാക്കിയതല്ല
    പകച്ചിരുന്നുപോയതാണ്
    അനുഭവത്തിന്റെ കനലടുപ്പില്‍
    ജീവിതം ചുട്ടെടുക്കുമ്പോള്‍
    തിളച്ചുരുകിപോയതാണ് നല്ല വരികള്‍! തിരിച്ചറിവ് ഉണ്ടായല്ലോ.. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  9. തിരിച്ചറിവിന്റെ തിളച്ചുരുകല്‍ ... നന്നായി , ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്മിത ആദ്യമായിട്ടല്ലേ വരുന്നത് ....സന്തോഷം

      ഇല്ലാതാക്കൂ
  10. എല്ലാം അറിഞ്ഞുകൊണ്ട് അറിയാത്തതു പോലെ ജീവിക്കുന്നവരാണ് ചുറ്റും.

    മറുപടിഇല്ലാതാക്കൂ
  11. "അനുഭവിച്ചറിഞ്ഞതിനേക്കാള്‍ ഇനിയുമെത്രയോ അധികം അനുഭവിച്ചുത്തീര്‍ക്കാനുള്ളത്"..............

    കൂടുതല്‍ ആലോചിച്ചിട്ട് എന്തു ഫലം?
    നിശ്ചയിക്കപ്പെട്ട സമയം വരെ
    വിധിക്കപ്പെട്ടതെല്ലാം അനുഭവിച്ച് തന്നെ തീര്‍ക്കണം..
    നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  12. കവിത നന്നായി
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്.

    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  13. തിരിച്ചറിവുകള്‍ നല്ലതാണു.....
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  14. ജീവിതത്തിൽ എല്ലാ പാഠങ്ങളും അനുഭവത്തിൽ നിന്നും അറിയുന്നു. അതിനെക്കാളുപരി ബാക്കിയുള്ള ആയുസ്സിൽ അറിയേണ്ടതായി വരും. ‘അല്പം അറിഞ്ഞവന്റെ എല്ലാമറിയാമെന്ന ഭാവത്തെക്കാൾ, അറിവുള്ളവൻ ഒന്നും അറിയില്ലെന്ന് പ്രകടിപ്പിക്കുന്നത്’ ഏറെ അഭികാമ്യം തന്നെ.....

    മറുപടിഇല്ലാതാക്കൂ
  15. അനുഭവത്തിന്റെ കനലടുപ്പില്‍
    ജീവിതം ചുട്ടെടുക്കുമ്പോള്‍ ..നന്നായി.

    മറുപടിഇല്ലാതാക്കൂ
  16. അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും എഴുതിയ ഈ രചന കൊള്ളാം . അല്പം കൂടി ആഴത്തില്‍ കടന്നു ചെന്നിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ എന്നും തോന്നി.

    മറുപടിഇല്ലാതാക്കൂ
  17. അനുഭവത്തിന്റെ തീച്ചൂളയില്‍ ചുട്ടെടുത്ത കവിത നന്നായി..ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  18. മനസ്സ് ചുട്ടെടുത്ത ഭസ്മം
    തൊട്ടെടുത്തു അണിയുമ്പോള്‍ മനസ്സിലാക്കുന്നു
    കവിതയിലുടെ കുമ്പസാരം നടത്താന്‍ നല്ല എളുപ്പമാണ്ന്നു
    എന്തായാലും പുതിയ കവിത തലങ്ങളിലേക്ക് മുന്നെരട്ടെ എന്റെ
    സ്വപ്നമേ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. എനിക്കൊന്നുമറിയില്ലെന്നും
    ഞാനൊന്നുമൊന്നുമ്മല്ലെന്നും
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്...ഇതന്നെ ഏറ്റവും വലിയ അറിവ് ...!


    (ഇരുപതു കൊല്ലത്തെ അനുഭവത്തെക്കാള്‍ കൂടുതല്‍ ഒരു കൊല്ലത്തെ പടിപ്പുകൊണ്ട് നമ്മള്‍ നേടും എന്നല്ലേ?)

    മറുപടിഇല്ലാതാക്കൂ
  20. കണ്ണടച്ചിരുട്ടാക്കിയതല്ല
    പകച്ചിരുന്നുപോയതാണ്
    അനുഭവത്തിന്റെ കനലടുപ്പില്‍
    ജീവിതം ചുട്ടെടുക്കുമ്പോള്‍
    തിളച്ചുരുകിപോയതാണ്

    മറുപടിഇല്ലാതാക്കൂ
  21. വളരെ വൈകിയില്ലെന്ന് തോന്നുന്നു............ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  22. അനുഭവത്തിന്റെ കനലില്‍ ഉരുകിപ്പോകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    മറുപടിഇല്ലാതാക്കൂ
  23. ആശംഷകള്‍

    അനുഭവത്തിന്റെ കനലടുപ്പില്‍
    ജീവിതം ചുട്ടെടുക്കുമ്പോള്‍
    തിളച്ചുരുകിപോയതാണ്

    മറുപടിഇല്ലാതാക്കൂ
  24. അനുഭവങ്ങള്‍ കൊണ്ട് പാഠം പഠിക്കാത്തവന്‍ വിഡ്ഢിയാണ്..?
    അനുഭവങ്ങള്‍ കൊണ്ടു പാഠം പഠിക്കുവാന്‍ ഇതു കഴിഞ്ഞു വല്ല പരീക്ഷയുമുണ്ടോ ..?
    ശരിയും തെറ്റും മാറി മാറി വരുന്നതാണ് ജീവിതം അത് കൊണ്ടു
    അവസാന വരികള്‍ വളരെ ഇഷ്ടമായി

    അല്ലെങ്കിലും
    എനിക്കൊന്നുമറിയില്ലെന്നും
    ഞാനൊന്നുമല്ലെന്നും
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്...

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  25. സ്വയം തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ അറിവ് നല്ല വരികള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  26. കണ്ടറിയാത്തവൻ കൊണ്ടറിയും...എന്നു പറഞ്ഞത് എത്ര ശരി...
    എനിയ്ക്കിഷ്റ്റപ്പെട്ടു. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  27. അല്ലെങ്കിലും
    എനിക്കൊന്നുമറിയില്ലെന്നും
    ഞാനൊന്നുമല്ലെന്നും
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്.
    ..
    നിസംഗതയുടെ പടവുകള്‍* ഇറങ്ങുകയോ കയറുകയോ?

    *ഈയിടെ ഈ വാക്കുകള്‍ ഏതോ ബ്ലോഗില്‍ കമന്റായ് പറഞ്ഞതാ, ഇവിടെ എന്നെത്തന്നെ കോപി പേസ്റ്റുന്നു, ഹ്ഹി

    മറുപടിഇല്ലാതാക്കൂ
  28. ഇതല്ലേ ഏറ്റവും വലിയ അറിവ്... കവിത ഇഷ്ട്ടപ്പെട്ടു ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  29. "...ഇനിയുമെത്രയോ അധികം
    അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
    ആരാണ് പറഞ്ഞതെന്ന്
    ഞാനോര്‍ക്കുന്നില്ല..."

    സത്യായിട്ടും ഞാനന്ന് വെർതേ പറഞ്ഞതാരുന്നു..!
    മനസ്സമാധാനായിട്ട് ഒരു നേരമ്പോക്കുപോലും പറയാൻ വയ്യല്ലോ എന്റീശ്വരാ..!

    ആശംസകൾ കൂട്ടുകാരാ.....!
    സസ്നേഹം..പുലരി

    മറുപടിഇല്ലാതാക്കൂ
  30. oruppaad naalaayi ee vazhi vannitt
    nalloru kavitha kandu abinandanangal

    മറുപടിഇല്ലാതാക്കൂ
  31. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  32. തിരിച്ചറിവുണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ് :))

    മറുപടിഇല്ലാതാക്കൂ
  33. അനുഭവങ്ങള്‍ ആണ്‌ പഠനം എന്ന്
    അനുഭവിച്ചവര്‍ക്കെ അറിയൂ...
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  34. ജീവിതം തിരിച്ചറിയാന്‍ ജീവിക്കുകതന്നെ വേണം. കനലില്‍ ചുട്ടെടുക്കാതെ ജീവിച്ചുതീര്‍ക്കുന്ന മനുഷ്യജീവിതത്തിന്റെ കവിതയ്ക്കായി ഞാന്‍ കാത്തിരുന്നോളാം.
    ചന്ദമിയന്ന പദങ്ങള്‍ക്കു മുകളില്‍ വെണ്ണീര്‍ മറ എന്തിന്‌, കവേ?

    മറുപടിഇല്ലാതാക്കൂ
  35. തിരിച്ചറിവിന്റെ വരികള്‍
    ഇഷ്ടമായി കേട്ടോ..

    http://mazhanilaav.blogspot.com/

    മറുപടിഇല്ലാതാക്കൂ
  36. തിരിച്ചറിവിന്റെ വരികൾ നന്നായിട്ടുണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  37. അനുഭവത്തിന്റെ വെളിച്ചമുള്ള കവിത

    മറുപടിഇല്ലാതാക്കൂ
  38. തിരിച്ചറിവും തിരിഞ്ഞു നോക്കലും നല്ലതാണ്.... എല്ലാവര്‍ക്കും...!!!

    മറുപടിഇല്ലാതാക്കൂ
  39. അനുഭവങ്ങള്‍ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒറ്റ വാക്കില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  40. അല്ലെങ്കിലും
    എനിക്കൊന്നുമറിയില്ലെന്നും
    ഞാനൊന്നുമല്ലെന്നും
    എന്നിലെ എന്നെ തന്നെ
    ഞാന്‍ തിരിച്ചറിയുന്നുണ്ട്.
    :)

    മറുപടിഇല്ലാതാക്കൂ
  41. അന്തമില്ലാത്ത ജീവിതത്തിന്റെ
    നൂല്‍പ്രയാണങ്ങളില്‍
    അനുഭവിച്ചറിഞ്ഞതിനേക്കാള്‍
    ഇനിയുമെത്രയോ അധികം
    അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു

    നല്ല വരികള്‍ .... നല്ല കവിത
    ഈ കവിതയ്ക്ക് ഞാന്‍ നേരത്തെ ഇട്ട കമന്റ്‌ കാക്ക കൊണ്ട് പോയോ ?

    മറുപടിഇല്ലാതാക്കൂ
  42. പറഞ്ഞ വിഷയത്തിന്റെ പഴക്കം കൊണ്ടാകാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനന്തതകളിലേക്കൊന്നെത്തിനോക്കിയതിനു് അഭിനന്തനങ്ങള്...........

      ഇല്ലാതാക്കൂ
  43. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
    secondhand bikes in london
    used bikes in uk

    മറുപടിഇല്ലാതാക്കൂ